റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡില്‍ ഡയറക്ടറായ അനന്ത് അംബാനി വിവാഹിതനാവാനൊരുങ്ങുകയാണ്. ഗുജറാത്തിലെ അംബാനി തറവാട് സ്ഥിതി ചെയ്യുന്ന ജാംനഗറില്‍ വെച്ചാണ് അനന്തും രാധിക മര്‍ച്ചന്റും തമ്മിലുള്ള വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി രാഷ്ട്രീയവും ബിസിനസും ദൈവവിശ്വാസവുമെല്ലാം സംബന്ധിച്ച് മനസ് തുറക്കുകയാണ് അംബാനി കുടുംബത്തിലെ ഇളമുറക്കാരന്‍ ഒരു അഭിമുഖത്തില്‍…
ബിസിനസിലെ കടമ
ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കുടുംബത്തില്‍ ജനിക്കാനായത് സമ്മര്‍ദ്ദം ഉണ്ടാക്കുന്നില്ലെന്നും മറിച്ച് തന്റെ ഭാഗ്യമാണെന്നും അനന്ത് പറയുന്നു.
‘ഒട്ടും സമ്മര്‍ദ്ദമില്ല. ഇത്തരമൊരു കുടുംബത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണെന്ന് ഞാന്‍ കരുതുന്നു. എന്നെ മാത്രമല്ല, മറ്റ് പലരെയും നല്ല ജോലി ചെയ്യാനും ഇന്ത്യയില്‍ വ്യവസായങ്ങള്‍ സൃഷ്ടിക്കാനും പ്രചോദിപ്പിച്ച എന്റെ പിതാവിനെ (മുകേഷ് അംബാനി) ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്റെ അച്ഛനും മുത്തച്ഛനും റിലയന്‍സിനെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു, എന്റെ പിതാവിന്റെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാകുമെന്നത് ഉറപ്പാക്കേണ്ടത് എന്റെയും സഹോദരന്റെയും സഹോദരിയുടെയും കടമയാണെന്ന് എനിക്ക് തോന്നുന്നു.’
എന്റെ കുടുംബത്തിലെ എല്ലാവരും ദൈവത്തില്‍ സമര്‍പ്പിതരാണ്. നമുക്കുള്ളതെല്ലാം അവിടുന്ന് നല്‍കിയതാണ്. ദൈവം എല്ലായിടത്തും ഉണ്ടെന്ന്
സനാതന ധര്‍മ വിശ്വാസി
അംബാനി കുടുംബാഗങ്ങള്‍ വളരെ മതപരവും ആത്മീയവുമായി ജീവിക്കുന്നവരാണെന്നും സനാതന ധര്‍മം പിന്തുടരുന്നവരാണെന്നും അനന്ത് പരാമര്‍ശിച്ചു. ”എന്റെ കുടുംബത്തിലെ എല്ലാവരും മതവിശ്വാസികളാണ്. എന്റെ സഹോദരന്‍ ഒരു വലിയ ശിവഭക്തനാണ്. എന്റെ അച്ഛന്‍ ഗണപതിയെ ആരാധിക്കുന്നു. എന്റെ അമ്മ നവരാത്രിയില്‍ ഒമ്പത് ദിവസവും വ്രതം അനുഷ്ഠിക്കുന്നു. എന്റെ മുത്തശ്ശിയും ശ്രീനാഥ് ജിയോട് (മഹാവിഷ്ണു) ഭക്തിയുള്ളയാളാണ്. എന്റെ കുടുംബത്തിലെ എല്ലാവരും ദൈവത്തില്‍ സമര്‍പ്പിതരാണ്. നമുക്കുള്ളതെല്ലാം അവിടുന്ന് നല്‍കിയതാണ്. ദൈവം എല്ലായിടത്തും ഉണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എന്റെ കുടുംബം മുഴുവന്‍ സനാതന ധര്‍മം പിന്തുടരുന്നു,”
രാഷ്ട്രീയത്തോട് നോ!
അനന്തിന് രാഷ്ട്രീയത്തില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന്, രാഷ്ട്രീയത്തില്‍ ഒരു താല്‍പ്പര്യവുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

