മില്‍മ എറണാകുളംമേഖലാ യൂണിയന്‍ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 2024 ആഗസ്റ്റ് 11-ാം തീയതിമുതല്‍ ജനുവരി 31 വരെ പ്രോത്സാഹന അധികവിലയായി നല്‍കികൊണ്ടിരിക്കുന്ന 10/ – രൂപ 2025 ഫെബ്രുവരി 1 മുതല്‍മാര്‍ച്ച് 31 വരെ 15/- രൂപയാക്കി അധികം നല്‍കുന്നതിന് ഭരണസമിതിയോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ശ്രീ.വത്സലന്‍പിള്ള അറിയിച്ചു. എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000 ല്‍ പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കും, സംഘങ്ങള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതില്‍ 8 രൂപ കര്‍ഷകനും, 7 രൂപ സംഘത്തിനും, സംഘത്തിനു നല്‍കുന്ന 7 രൂപയില്‍ നിന്നും 1 രൂപ മേഖലായൂണിയന്റെഷെയര്‍ആയും മാറ്റും.
കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി പരമാവധി അധിക പാല്‍വില നല്‍കുവാനാണ്മേഖലാ യൂണിയന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ ക്ഷീരോല്‍പ്പാദക യൂണിയനുകളിലെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ഏറ്റവുംകൂടിയ പ്രോത്സാഹന അധികവിലയാണ് മേഖലായൂണിയന്‍ നല്‍കുന്നത്. മേഖലായൂണിയന്റെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നും 24 കോടി രൂപയാണ് ഈ ഇനത്തില്‍ ചിലവ് പ്രതീക്ഷിക്കുന്നുത്.
ഫാം സെക്ടറിലെ കര്‍ഷകര്‍ക്കായി കൂടുതല്‍ പരിശീലന പരിപാടികള്‍ സംഘടപ്പിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. വൈവിധ്യവല്‍കരണത്തിന്റെ പാതയിലൂടെയും മികച്ച പ്രവര്‍ത്തനങ്ങളിലൂടെയും നല്ല സാമ്പത്തികനിലയില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ എറണാകുളം മേഖലാ യൂണിയന്‍ കഴിഞ്ഞ ഭരണസമിതി തുടങ്ങിവെച്ച പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങളും, പുതിയ പദ്ധതികളും ആരംഭിച്ച് കൊണ്ട് മുന്നോട്ട് പോകുകയാണ്. മില്‍മ റീഫ്രഷ്വെജ് റസ്റ്റോറന്റ് എന്ന പേരില്‍ ക്ഷീരസഹകരണ മേഖലയില്‍മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ആരംഭിച്ച മില്‍മ റീഫ്രഷ്വെജ് ശൃംഖലയുടെ തൃശ്ശൂര്‍ ജില്ലയിലെ രണ്ടാമത്തെ റസ്റ്റോറന്റ് തൃശ്ശൂരില്‍ മില്‍മ ട്രെയിനിംഗ് സെന്റര്‍ കോമ്പൗണ്ടിനോട് ചേര്‍ന്ന് പണി പൂത്തീകരിച്ച്വരികയാണ്.
ഇത് മാര്‍ച്ച് 31 ന് മൂന്‍പായി പ്രവര്‍ത്തനം ആരംഭിക്കും. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി എറണാകുളം മേഖലാ യൂണിയന്‍ ചാലക്കുടിയില്‍ ആരംഭിച്ച ബേക്കറിയൂണിറ്റ് വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്നു. മുവാറ്റുപ്പുഴ, മരങ്ങാട്ടുപ്പള്ളി എന്നിവിടങ്ങളിലും ബേക്കറിയൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ ശ്രീ.വത്സലന്‍പിള്ള പറഞ്ഞു.

