എച്ച്പി ഇന്ത്യയുടെ സൗത്ത് ഇന്ത്യയിലെ ആദ്യ എച്ച്പി എസ്എംബി കണക്ട് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എച്ച്പി ഇന്ത്യ സെയില്‍സ് പ്രൈ.ലി. കൊമേഴ്ഷ്യല്‍ ചാനല്‍ ഡയറക്ടര്‍ ശൈലേഷ് ത്രിപാഠി, കണ്‍ട്രി മാനേജര്‍ ആശിഷ് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് എക്സിപീരിയന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി ഇടപ്പള്ളിയിലെ ഒബ്രോണ്‍മാളില്‍ 3ാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന സെന്ററില്‍ എച്ച്പിയുടെ എല്ലാ കൊമേഴ്ഷ്യല്‍ പ്രൊഡക്ടുകളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കസ്റ്റമൈസ് സൊല്യൂഷനുകള്‍, വിദഗ്ധരുടെ നിര്‍ദേശങ്ങള്‍, ഇന്ററാക്ടീവ് ഡെമോണ്‍സ്ട്രേഷനുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും ലഭ്യമാണ്.
ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധികള്‍ അഭിമുഖീകരിക്കുവാനും, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സാധ്യമാക്കുന്നതിനും അതിലൂടെ സുസ്ഥിരമായ വിജയം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് എച്ച്പി എസ്എംബി കണക്ട് എക്സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും നവീനമായ ടെക്, ഐടി സൊല്യൂഷനുകളുടെ ഈ നൂതന ഹബ് എച്ച്പിയുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മാത്രമുള്ള ഒരിടമല്ല.
മറിച്ച്, ബിസിനസ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ചയും വികാസവും സാധ്യമാക്കുന്ന നവീന സാങ്കേതിക വിദ്യകളേയും, ഓരോ സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ പരിഹാര മാര്‍ഗങ്ങള്‍, വിദഗ്ധ നിര്‍ദേശങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ഉറപ്പുനല്‍കുന്ന, പങ്കാളിത്തത്തിനും കണ്‍സള്‍ട്ടേഷനും പുതിയ സാധ്യതകള്‍ തുറന്നുനല്‍കുന്ന ഒരു വേദികൂടിയാണ്.
‘രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ എസ്എംബികള്‍ നിര്‍വ്വഹിക്കുന്ന പങ്ക് എച്ച്പി മനസ്സിലാക്കുന്നു. കൊച്ചിയിലെ എസ്എംബി കണക്ട് സെന്ററിലൂടെ ഉപകരണങ്ങള്‍, അറിവ്, ആത്മവിശ്വാസം എന്നിവ പകര്‍ന്നു നല്‍കിക്കൊണ്ട് വിപണിയിലെ കിടമത്സരത്തിനൊപ്പം വളരുവാന്‍ ഈ ബിസിനസുകളെ ശാക്തീകരിക്കുകയാണ് ഞങ്ങള്‍.
എസ്എംബികള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ സ്വായക്തമാക്കുന്നതിനായി നവീനതയും സുസ്ഥിരതയും ഒപ്പം ഉപഭോക്തൃകേന്ദ്രീകൃത പരിഹാരങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി ഇന്ത്യയുടെ വളര്‍ച്ചയില്‍ ഒപ്പം നില്‍ക്കുവാനുള്ള എച്ച്പിയുടെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത് – സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ എച്ച്പി ഇന്ത്യ സെയില്‍സ് പ്രൈ.ലി. കൊമേഴ്ഷ്യല്‍ ചാനല്‍ ഡയറക്ടര്‍ ശൈലേഷ് ത്രിപാഠി പറഞ്ഞു.
850 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ തയ്യാറാക്കിയിരിക്കുന്ന സെന്ററില്‍ പ്രോഡക്ടുകളുടെ ഡിസ്പ്ലേ, ഡെഡിക്കേറ്റഡ് എക്സ്പീരിയന്‍സ് ഏരിയ, പോളി വീഡിയോ കോണ്‍ഫറന്‍സ് റൂം, ആക്സസറീസ് സെക്ഷന്‍ എന്നിങ്ങനെ ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം തന്നെ ഉറപ്പാക്കുന്നതിനായുള്ളതെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
ലോക്കല്‍ എസ്എംബി കമ്യൂണിറ്റിക്ക് അറിവുകള്‍ പങ്കുവയ്ക്കുന്നതിനും പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും സഹായകമായ നെറ്റുവര്‍ക്കിംഗ് ഇവന്റുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ട്രെയിനിംഗ് പ്രോഗ്രാമുകള്‍ തുടങ്ങിയവയും സെന്ററില്‍ നടക്കും. ബിസിനസുകള്‍ക്ക് പരസ്പരം കണക്ട് ചെയ്യുവാനും നൂതന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും ഒരുമിച്ച് വളരാനും സാധിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് സെന്ററിനെ വിഭാവനം ചെയ്തിരിക്കുന്നത്.
ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തികളിലൊന്നായി വളരുവാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുവാനുള്ള പ്രതിബദ്ധത ഇന്ത്യയുടെ വളര്‍ച്ചയിലെ ദീര്‍ഘകാല പങ്കാളി എന്ന നിലയില്‍ എച്ച്പിയ്ക്കുണ്ട്. രാജ്യത്തിന്റെ ജിഡിപിയുടെ 30% വിഹിതം കൈയ്യാളുന്ന, ദശലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്ന എസ്എംബികള്‍ക്ക് ഈ വളര്‍ച്ചയില്‍ നിര്‍ണായ പങ്കാണുള്ളത്. ഈ പ്രാധാന്യം തിരിച്ചറിഞ്ഞതിനാലാണ് ബിസിനസുകള്‍ക്കായി ഇത്തരത്തില്‍ എക്സ്പീരിയന്‍സ് സെന്ററുകള്‍ എച്ച്പി ആരംഭിച്ചിരിക്കുന്നത്.

