2000-ല്‍ കാട്ടില്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച 41 സ്പിക്സിസ് മക്കാവുകളെ (സയനോപ്‌സിറ്റ സ്പിക്‌സി) ഗ്രീന്‍സ് സുവോളജിക്കല്‍ റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററുമായി (GZRCC) സഹകരിച്ച് വന്‍ താരയുടെ അഫിലിയേറ്റ് ആയ ബെര്‍ലിന്‍ ആസ്ഥാനമായുള്ള അസോസിയേഷന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് ത്രെറ്റന്‍ഡ് പാരറ്റ്‌സ് (ACTP) ബ്രസീലിലെ അവരുടെ ആവാസ വ്യവസ്ഥയിലേക്ക് പുനരവതരിപ്പിക്കുകയാണ്.
2000-ല്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട സ്പിക്‌സ് മക്കാവുകള്‍ (സയനോപ്‌സിറ്റ സ്പിക്‌സി) ബ്രസീലില്‍ പുനരവതരിപ്പിക്കുന്നതിനായി അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വന്‍താരയുടെ അനുബന്ധ സ്ഥാപനമായ ഗ്രീന്‍സ് സുവോളജിക്കല്‍ റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ (GZRRC), അസോസിയേഷന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് ത്രെറ്റന്‍ഡ് പാരറ്റ്‌സ് (ACTP) യുമായി കൈകോര്‍ത്തു.
ഇതിന്റെ നാഴികക്കല്ലെന്നോണം ജര്‍മ്മനിയിലെ ബെര്‍ലിനിലുള്ള എസിടിപിയുടെ പ്രജനന കേന്ദ്രത്തില്‍ നിന്ന് 41 സ്പിക്‌സ് മക്കാവുകളെ ബ്രസീലിലെ ബഹിയയിലുള്ള ഒരു റിലീസ് സെന്ററിലേക്ക് മാറ്റി. വംശനാശം സംഭവിച്ച ഈ ജീവിവര്‍ഗത്തെ ബ്രസീലിലെ കാറ്റിംഗ ബയോമിലേക്ക് പുനഃസ്ഥാപിക്കുന്നതിന്നതിനായി വന്‍താര എസിടിപി-ക്ക് വിദഗ്ദ്ധ മാര്‍ഗ്ഗനിര്‍ദ്ദേശവും നിര്‍ണായക സഹായങ്ങളും ഉറപ്പുനല്‍കുന്നു.
2022-ല്‍ 20 സ്പിക്‌സ് മക്കാവുകളെ വനത്തില്‍ പുനരുജ്ജീവിപ്പിച്ചിരുന്നു, 20 വര്‍ഷത്തിലേറെയായി ആദ്യമായി വനത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ സാഹചര്യമൊരുക്കിയ പ്രോഗ്രാമിന്റെ മുന്‍കാല വിജയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സുപ്രധാന നീക്കവും.
ബ്രസീലിലേക്ക് മാറ്റുന്നതിനായി തിരഞ്ഞെടുത്ത 41 സ്പിക്‌സ് മക്കാവുകളെ അവയുടെ വംശാവലിയും ആരോഗ്യവും കണക്കിലെടുത്താണ് തിരഞ്ഞെടുത്തത്. 23 പെണ്‍മക്കാവുകളും 15 ആണ്‍മക്കാവുകളും ലിംഗം നിശ്ചയിക്കപ്പെടാത്ത 3 കുഞ്ഞുങ്ങളും അടങ്ങുന്നതായിരുന്നു ആ കൂട്ടം. കൈമാറ്റത്തിന് മുമ്പ്, പക്ഷികള്‍ ബെര്‍ലിനിലെ ഒരു ബ്രീഡിംഗ് ഫെസിലിറ്റിയില്‍ 28 ദിവസത്തിലധികം ക്വാറന്റൈന്‍ നടത്തി, ബ്രസീലിന്റെ വന്യ പരിസ്ഥിതിയെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും രോഗങ്ങളില്‍ നിന്ന് അവ മുക്തമാണെന്ന് ഉറപ്പാക്കാന്‍ സമഗ്രമായ പരിശോധനയും നടത്തി. ജനുവരി 28 ന്, പക്ഷികള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ ബെര്‍ലിനില്‍ നിന്ന് ബ്രസീലിലെ പെട്രോളിന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു, അതേ ദിവസം തന്നെ എത്തി. എത്തിയപ്പോള്‍, അവയെ നേരിട്ട് ഒരു ക്വാറന്റൈന്‍ ഫെസിലിറ്റിയിലേക്ക് കൊണ്ടുപോയി.
‘എസിടിപിയെ പ്രതിനിധീകരിച്ച്, സ്പിക്‌സ് മക്കാവ്‌സ് റീഇന്‍ട്രൊഡക്ഷന്‍ പ്രോജക്റ്റിലേക്കുള്ള സംഭാവനയ്ക്ക് അനന്ത് അംബാനിക്കും വന്‍താരയ്ക്കും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അവരുടെ ഉദാരമായ സാമ്പത്തിക പിന്തുണയ്ക്ക് പുറമേ, വന്യജീവി വംശനാശം സംഭവിച്ച ഈ ജീവിവര്‍ഗത്തെ വിജയകരമായി വളര്‍ത്തുന്നതില്‍ വന്‍താര ഞങ്ങളുമായി പങ്കുവെച്ച വൈദഗ്ധ്യം വിലമതിക്കാനാവാത്തതാണ്.’എസിടിപിയുടെ സ്ഥാപകനായ മാര്‍ട്ടിന്‍ ഗുത്ത് പറഞ്ഞു

