ഇന്ത്യയില്‍ യാത്രാ വാഹനങ്ങളുടെ (പിവി) വില്‍പ്പന ഫെബ്രുവരിയില്‍ സര്‍വകാല റെക്കോഡിലെത്തി. കാര്‍ നിര്‍മ്മാതാക്കള്‍ ഏകദേശം 3,73,177 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ ഡീലര്‍മാര്‍ക്ക് അയച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുള്ള (എസ്യുവി) സുസ്ഥിരമായ ഡിമാന്‍ഡ്, മികച്ച ഉപഭോക്തൃ വികാരങ്ങള്‍, വെയ്റ്റ്‌ലിസ്റ്റ് ചെയ്ത മോഡലുകളുടെ എളുപ്പത്തിലുള്ള ലഭ്യത, പുതിയ റോള്‍ഔട്ടുകള്‍ എന്നിവയാണ് വിപണിക്ക് കരുത്തായത്.
ഫെബ്രുവരി വരെയുള്ള സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 11 മാസങ്ങളില്‍, സെഡാനുകള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ (യുവികള്‍), ഹാച്ച്ബാക്കുകള്‍ എന്നിവയുടെ മൊത്ത വില്‍പ്പന 8.6 ശതമാനം ഉയര്‍ന്ന് 38,59,000 യൂണിറ്റിലെത്തി.
പ്രമുഖ കമ്പനികളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനം പരിശോധിക്കാം…
ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 50,201 യൂണിറ്റുകളോടെ വില്‍പ്പനയില്‍ 6.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പുതുതായി പുറത്തിറക്കിയ ഹുണ്ടായ് ക്രെറ്റ 15,276 യൂണിറ്റ് വില്‍പ്പന നടത്തി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് 42,401 യൂണിറ്റ് യുവി വിറ്റഴിച്ച് 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
കാര്‍ നിര്‍മ്മാതാക്കള്‍ ഏകദേശം 3,73,177 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ ഡീലര്‍മാര്‍ക്ക് അയച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു
ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍) ഉള്‍പ്പെടെ ടാറ്റ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ മൊത്തം പിവി വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 42,862 യൂണിറ്റില്‍ നിന്ന് 20 ശതമാനം വര്‍ധിച്ച് 51,267 യൂണിറ്റിലെത്തി. മൊത്തം ഇലക്ട്രിക് പിവി വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ 5,318 യൂണിറ്റില്‍ നിന്ന് 6,923 യൂണിറ്റായി ഉയര്‍ന്നു.
എംജി മോട്ടോര്‍ ഇന്ത്യ ചില്ലറ വില്‍പ്പനയില്‍ 8 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ വാഹന വില്‍പ്പന 4,193 യൂണിറ്റുകളില്‍ നിന്ന് 4,532 യൂണിറ്റുകളായി ഉയര്‍ന്നു.
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ (ടികെഎം) ഡീലര്‍മാര്‍ക്കുള്ള മൊത്തം ഡെസ്പാച്ചുകള്‍ 2023 ഫെബ്രുവരിയിലെ 15,685 യൂണിറ്റില്‍ നിന്ന് 61 ശതമാനം വര്‍ധിച്ച് 25,220 യൂണിറ്റുകളായി.

