കോഴിക്കോടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന രീതിയില്‍ 2000 കോടിയുടെ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നു. പന്തീരാങ്കാവില്‍ ഏകദേശം 18 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പദ്ധതി ഒരുങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പ് പ്രൊജക്ടാവും ഇത്. ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

115 വില്ലകള്‍, 300 അപ്പാര്‍ട്ട്‌മെന്റുകള്‍, 200 മുറികളടങ്ങുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, എക്‌സ്‌പോ സെന്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ട്രേഡ് സെന്റര്‍, അമിനിറ്റി സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ജിംനേഷ്യം, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ കോര്‍ട്ടുകള്‍, മെഡിറ്റേഷന്‍ ഹാള്‍, തിയേറ്റര്‍, കോഫി ഷോപ്പ്, സ്വിമ്മിംഗ് പൂള്‍ എന്നിങ്ങനെയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗ്രീന്‍ സിറ്റി പദ്ധതി ഒരുങ്ങുന്നതെന്ന് ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി.പി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടൊപ്പം ഓര്‍ഗാനിക് ഫാമിംഗിലൂടെ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പ് പ്രൊജക്ടാവും ഇത്. ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്
600 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ നിര്‍മാണത്തിനായി ചെലവഴിക്കുക. കെന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല. 2027 ല്‍ പദ്ധതി പൂര്‍ത്തിയാകും. സ്വിറ്റ്‌സര്‍ലന്‍ഡ് മോഡലുകളാണ് വില്ലകള്‍ക്കായി സ്വീകരിക്കുന്നത്. പ്രമുഖ ആര്‍ക്കിടെക്റ്റുമാരായ ജി ശങ്കര്‍, ധര്‍മ്മ കീര്‍ത്തി എന്നിവരുടെ നേതൃത്വത്തിലാണ് ആഗോള നിലവാരത്തില്‍ ഈ ടൗണ്‍ഷിപ്പ് വികസിപ്പിക്കുന്നത്. പൂര്‍ണമായും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോററ്റിയുടെ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പാലിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും ഡോ. പി.പി വിജയന്‍ പറഞ്ഞു. ജപ്പാനിലെ പ്രമുഖ ആര്‍ക്കിടെക്റ്റുമാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പിപി വിജയന്‍, സുള്‍ഫിക്കര്‍ അലി, മാത്യു സി.വി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

