Connect with us

Hi, what are you looking for?

News

ഇന്ത്യ പ്രൊപ്‌ടെക് ഡെമോ – ആദ്യ നാല്‍പ്പതില്‍ ഇടം പിടിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര

ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികള്‍ക്കും കേരളത്തില്‍ സ്ഥലമോ പാര്‍പ്പിടമോ വാങ്ങുന്നതിനുള്ള എഐ അധിഷ്ഠിതമായ വെബ്‌സൈറ്റാണ് തിത്തിത്താര

മുംബൈയില്‍ റിയാല്‍ട്ടിനെക്സ്റ്റ് നടത്തിയ റിയല്‍ എസ്റ്റേറ്റ് ടെക്‌നോളജി പ്രദര്‍ശനമായ ഇന്ത്യ പ്രൊപ്‌ടെക് ഡെമോ ഡേയില്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ തിത്തിത്താര ഡോട് കോം ആദ്യ നാല്‍പത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികള്‍ക്കും കേരളത്തില്‍ സ്ഥലമോ പാര്‍പ്പിടമോ വാങ്ങുന്നതിനുള്ള എഐ അധിഷ്ഠിതമായ വെബ്‌സൈറ്റാണ് തിത്തിത്താര.

രാജ്യത്തെ ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് ഭീമ?ാരോട് മത്സരിച്ചാണ് തിത്തിത്താര പട്ടികയില്‍ ഇടം പിടിച്ചത്. വസ്തു വാങ്ങാനുള്ളവര്‍, വില്‍ക്കാനുള്ളവര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കായുള്ള സമഗ്ര സേവനമാണ് തിത്തിത്താര നടത്തുന്നത്.

തികച്ചും സങ്കീര്‍ണതകളില്ലാതെ വസ്തുവിന്റെ പരസ്യം നല്‍കുന്നത് മുതല്‍ അതിന്റെ രജിസ്‌ട്രേഷന്‍ കഴിയുന്നത് വരെയുള്ള സേവനം തിത്തിത്താര നല്‍കുന്നുണ്ടെന്ന് കമ്പനി സിഇഒയും സഹസ്ഥാപകനുമായ അബ്ദുള്‍ ഹര്‍ഷാദ് കെ പറഞ്ഞു. നിലവില്‍ കേരളത്തിലെ പ്രോപ്പര്‍ട്ടികള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. സമീപഭാവിയില്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്കും കാനഡ പോലുള്ള സ്ഥലങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിത്തിത്താരയുടെ പ്രവര്‍ത്തനമെന്ന് സഹസ്ഥാപകനായ അദ്‌നാന്‍ കോട്ട പറഞ്ഞു. താരാബോട്ട് എന്ന ചാറ്റ് ബോട്ടിലൂടെ ഉപഭോക്താക്കള്‍ക്ക് നിസ്സീമമായ ബ്രൗസിംഗ് അനുഭവം ലഭിക്കും. വാട്‌സാപ്പ് വഴി പ്രോപ്പര്‍ട്ടികള്‍ ലിസ്റ്റ് ചെയ്യാനുള്ള സംവിധാനം കൂടിയുള്ളതിനാല്‍ എല്ലാവരിലേക്കും ഇത് വേഗത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഹര്‍ഷാദ്, അദ്‌നാന്‍ കോട്ട എന്നിവര്‍ ചേര്‍ന്നാണ് 2022 ലാണ് തിത്തിത്താര ആരംഭിച്ചത്. കോഴിക്കോട്ട് കിന്‍ഫ്ര കാമ്പസിലാണ് കമ്പനിയുടെ ആസ്ഥാനം. കെഎസ് യുഎമ്മിന്റെ യുണീക് ഐഡിയുള്ള സ്ഥാപനമാണ് തിത്തിത്താര.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും