Connect with us

Hi, what are you looking for?

Business & Corporates

ഇന്നവേഷന്‍ ഹബ്ബ് തുറന്ന് റിലയന്‍സ് ജിയോയും ടിഎംഫോറവും

ടെലികോം, ടെക് കമ്പനികളുടെ മുന്‍നിര ആഗോള സഖ്യമായ ടിഎം ഫോറവും റിലയന്‍സ് ജിയോയും ചേര്‍ന്ന് ആദ്യ ടിഎം ഫോറം ഇന്നൊവേഷന്‍ ഹബ് മുംബൈയില്‍ തുറന്നു

ടെലികോം, ടെക് കമ്പനികളുടെ മുന്‍നിര ആഗോള സഖ്യമായ ടിഎം ഫോറവും റിലയന്‍സ് ജിയോയും ചേര്‍ന്ന് ആദ്യ ടിഎം ഫോറം ഇന്നൊവേഷന്‍ ഹബ് മുംബൈയില്‍ തുറന്നു.

ഇത്തരത്തിലുള്ള ആദ്യത്തേതായ ഈ ഇന്നൊവേഷന്‍ ഹബ്, ജനറേറ്റീവ് എഐ, ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍, ഓപ്പണ്‍ ഡിജിറ്റല്‍ ആര്‍ക്കിടെക്ചര്‍ എന്നിവയുടെ വികസനം ത്വരിതപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

മുംബൈയിലെ റിലയന്‍സ് കോര്‍പ്പറേറ്റ് ഐടി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ആക്‌സെഞ്ചര്‍, ഡ്യൂഷെ ടെലികോം, ഗൂഗിള്‍ ക്ലൗഡ്, ഓറഞ്ച്, ടെലിനോര്‍, വോഡഫോണ്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്നൊവേഷന്‍ ഹബ് സ്ഥാപക അംഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. ടെലികോം രംഗത്തുനിന്നും ടെക്നോളജി നിന്നുമുള്ള പ്രതിഭകളുടെ സഹകരണം ഈ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളികള്‍ക്കുള്ള മികച്ച ചിന്തകളും പരിഹാരങ്ങളും നല്‍കാന്‍ സഹകരിക്കും.

ആഗോള സോഫ്‌റ്റ്വെയര്‍ വികസന പ്രതിഭകളുടെ പ്രഭവകേന്ദ്രമായ ഇന്ത്യയെ അംഗീകരിക്കുന്നതിനായാണ് ആദ്യത്തെ ടിഎം ഫോറം ഇന്നൊവേഷന്‍ ഹബ്ബിനുള്ള ലൊക്കേഷനായി മുംബൈയെ തിരഞ്ഞെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like