ഇന്ത്യന്‍ വ്യോമരംഗത്ത് മറ്റൊരു കുതിപ്പ് കൂടി. എയര്‍ഇന്ത്യയ്ക്ക് വേണ്ടിയുള്ള ആദ്യത്തെ എയര്‍ബസ് A350 2024 ജനുവരി 22-ന് പ്രവര്‍ത്തനം ആരംഭിക്കും. ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ അതിശയിപ്പിക്കുന്ന പുതിയ A350 വിമാനത്തിന്റെ സുഖസൗകര്യങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും അനുഭവിക്കാന്‍ കഴിയും.
എയര്‍ ഇന്ത്യയുടെ A350-900-ല്‍ 316 സീറ്റുകളുള്ള മൂന്ന് ക്ലാസ് ക്യാബിന്‍ കോണ്‍ഫിഗറേഷനാണ് ഉളളത്, ഇതില്‍ 28 സ്വകാര്യ ബിസിനസ് സ്യൂട്ടുകളും ഫുള്‍ ഫ്‌ലാറ്റ് ബെഡുകളും 24 പ്രീമിയം ഇക്കണോമി സീറ്റുകളും അധിക ലെഗ്‌റൂമും 264 വിശാലമായ ഇക്കണോമി സീറ്റുകളും ഉള്‍പ്പെടുന്നുണ്ട്. എല്ലാ യാത്രക്കാര്‍ക്കും മികച്ച ഫ്‌ലൈയിംഗ് അനുഭവത്തിനായി പാനസോണിക് eX3 ഇന്‍-ഫ്‌ലൈറ്റ് വിനോദ സംവിധാനവും HD സ്‌ക്രീനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
316 യാത്രികരെ ഉള്‍ക്കൊള്ളുന്ന വിമാനം തുടക്കത്തില്‍ ആഭ്യന്തര റൂട്ടുകളിലും പിന്നീട് രാജ്യാന്തര റൂട്ടുകളിലും പറക്കും.കഴിഞ്ഞ ഡിസംബര്‍ 23നാണ് എയര്‍ ഇന്ത്യയുടെ ആദ്യ എ350-900 എയര്‍ബസ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ആകെ 20 എയര്‍ബസ് എ350 വിമാനങ്ങളാണ് എയര്‍ഇന്ത്യ ബുക്കു ചെയ്തിട്ടുള്ളത്.
66.8 മീറ്റര്‍ നീളവും 17.05 മീറ്റര്‍ ഉയരവും 64.75 മീറ്റര്‍ വീതിയുമുള്ള വമ്പന്‍ വിമാനമാണിത്. 15,372 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാനാകും. പരമാവധി 31,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 950 കിലോമീറ്റര്‍ വരെ വേഗതയില്‍ എയര്‍ബസ് എ350-900ന് പറക്കും.

