2024ലെ ഏഷ്യന്‍ ടെലികോം അവാര്‍ഡില്‍ ‘ടെലികോം കമ്പനി ഓഫ് ദ ഇയര്‍’ പുരസ്‌കാരം നേടി ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സ് എക്സ്പോ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ 5ജി സ്റ്റാന്‍ഡ്-എലോണ്‍ കോര്‍ നെറ്റ്വര്‍ക്ക് വിന്യസിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വൈദഗ്ധ്യത്തിലൂടെയും നൂതനമായ പരിഹാരങ്ങളിലൂടെയും ആഗോള കണക്റ്റിവിറ്റിയെ നയിക്കുന്നതിനുള്ള ജിയോയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ഒപ്പം ഡിജിറ്റല്‍ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതിലെ ജിയോയുടെ നേതൃത്വം, ദീര്‍ഘവീക്ഷണം, എന്‍ജിനീയറിംഗ് കഴിവുകള്‍ എന്നിവയെയും പ്രതിഫലിപ്പിക്കുന്നു.

