2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 16 മടങ്ങ് ഉയര്‍ന്ന് 3 ബില്യണ്‍ ഡോളറിലെത്തിയതായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനമായ ജെഫറീസ്. 2030 സാമ്പത്തിക വര്‍ഷം ആവുമ്പോഴേക്കും ഇത് 7 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ഏജന്‍സി കണക്കാക്കുന്നു. 2029 സാമ്പത്തിക വര്‍ഷത്തില്‍ 6 ബില്യണ്‍ ഡോളര്‍ പ്രതിരോധ കയറ്റുമതിയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ലക്ഷ്യം.
ഇറ്റലി, ഈജിപ്ത്, യുഎഇ, ഭൂട്ടാന്‍, എത്യോപ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യന്‍ പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ പ്രധാന കയറ്റുമതി ലക്ഷ്യങ്ങള്‍. മിഡില്‍ ഈസ്റ്റ് (എംഇ) ആഗോള ആയുധ ഇറക്കുമതിയുടെ 33 ശതമാനവും മിഡില്‍ ഈസ്റ്റിലേക്കാണ്. ഇതില്‍ 52 ശതമാനവും ഖത്തറിലേക്കും സൗദിയിലേക്കുമാണ്. ഇന്ത്യക്കും വലിയ സാധ്യതയുള്ള മേഖലയാണിത്.
പ്രതിരോധ ഉല്‍പ്പാദനത്തിന്റെയും കയറ്റുമതിയുടെയും വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിക്ഷേപത്തിനായി മൂന്ന് പ്രതിരോധ ഓഹരികളാണ് ജെഫറീസ് നിര്‍ദേശിക്കുന്നത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), ഡാറ്റ പാറ്റേണ്‍സ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍) എന്നിവയുടെ മൂല്യം 45 ശതമാനം വരെ ഉയരാമെന്ന് ജെഫറീസ് കണക്കാക്കുന്നു. ആഗോള ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങളും സ്വാശ്രയത്വത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ശ്രദ്ധയും ആഭ്യന്തര പ്രതിരോധ കമ്പനികളുടെ കൈവശമുള്ള മികച്ച ഓര്‍ഡറുകളും വരുമാന വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും.
ഡാറ്റ പാറ്റേണ്‍സ്; ലക്ഷ്യ വില: 3,545 രൂപ
പ്രതിരോധ, എയ്‌റോസ്‌പേസ് ഇലക്ട്രോണിക് സൊല്യൂഷനുകളില്‍ സ്വകാര്യമേഖലയിലെ മുന്‍നിര കമ്പനിയാണ് ഡാറ്റാ പാറ്റേണ്‍സ്. 2030 സാമ്പത്തിക വര്‍ഷം ആവുമ്പോഴേക്കും കമ്പനിയുടെ വരുമാനം ഏകദേശം 5 മടങ്ങ് ഉയരുമെന്ന് ജെഫറീസ് പ്രതീക്ഷിക്കുന്നു. 2713 രൂപയാണ് നിലവിലെ വില. ടാര്‍ഗറ്റ് 3,545 രൂപ.
ആഗോള ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങളും സ്വാശ്രയത്വത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ശ്രദ്ധയും ആഭ്യന്തര പ്രതിരോധ കമ്പനികളുടെ കൈവശമുള്ള മികച്ച ഓര്‍ഡറുകളും വരുമാന വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്; ലക്ഷ്യ വില: 3,900 രൂപ
ആഭ്യന്തര വിമാന നിര്‍മ്മാണത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ (എച്ച്എഎല്‍) ബിസിനസ് മികച്ച വളര്‍ച്ച നേടുമെന്ന് ജെഫറീസ് കണക്കാക്കുന്നു. നിലവിലെ വില 3543, ടാര്‍ഗറ്റ്: 3,900 രൂപ.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്; ലക്ഷ്യ വില: 260 രൂപ
ആഭ്യന്തര പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയില്‍ വിപണിയില്‍ പ്രഥമ സ്ഥാനത്തുണ്ട് ഭാരത് ഇലക്ട്രോണിക്‌സ്. കമ്പനിയുടെ വരുമാനത്തിന്റെ 70-75 ശതമാനം നാവികസേനയില്‍ നിന്നും സൈന്യത്തില്‍ നിന്നുമാണെന്നും ബാക്കി തുക വ്യോമസേനയില്‍ നിന്നുമാണെന്നും ജെഫറീസ് പറയുന്നു. നിലവിലെ വില 221 രൂപ; ലക്ഷ്യ വില: 260 രൂപ.

