5ജി സേവനത്തില്‍ മികച്ച പ്രകടനം നടത്തി റിലയന്‍സ് ജിയോ. രാജ്യത്ത് ദ്രുതഗതിയിലുള്ള 5ജി വിന്യാസം സാധ്യമാക്കുന്നതിലും റിലയന്‍സ് ജിയോ മികവ് പുലര്‍ത്തി. ടെലികോം വകുപ്പിന്റെ കണക്കനുസരിച്ച്, 2024 ഫെബ്രുവരി 29 വരെ ഇന്ത്യയില്‍ 4.25 ലക്ഷം ബിടിഎസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്, ഇതില്‍ 80 ശതമാനവും റിലയന്‍സ് ജിയോയുടേതാണ്. 5ജി മീഡിയന്‍ ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ ലോകമെമ്പാടുമുള്ള മികച്ച 15 രാജ്യങ്ങളില്‍ ഇന്ത്യ ഇപ്പോള്‍ സ്ഥാനം നേടുകയും ചെയ്തു. ഇന്ത്യയിലെ 5ജി വിപ്ലവത്തിന് ജിയോ നേതൃത്വം നല്‍കുകയാണെന്ന് ഊക്ല പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിലയന്‍സ് ജിയോ ഇന്ത്യയിലുടനീളം 5ജി നെറ്റ്വര്‍ക്കുകള്‍ വികസിപ്പിക്കുന്നതില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. 5ജി ലഭ്യമാക്കുന്നതിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തി. ലഭ്യതയുടെ കാര്യത്തില്‍ 2023 ആദ്യ പാദത്തില്‍ 28.1% ആയിരുന്നു നിരക്കെങ്കില് നാലാം പാദത്തില്‍ 52.0% ആയി ഉയര്‍ന്നു. ജിയോയുടെ വ്യാപകമായ 5ജി കവറേജ് തങ്ങളുടെ 5ജി സേവന ലഭ്യത നിരക്കില്‍ നിന്ന് വ്യക്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു. 2023 നാലാം പാദത്തില്‍ കവറേജ് 68.8% ആയി ഉയര്‍ന്നു, എതിരാളിയായ എയര്‍ടെല്ലിന്റേത് 30.3% ആണ്. ലോ-ബാന്‍ഡ് (700 മെഗാഹെര്‍ട്‌സ്), മിഡ്-ബാന്‍ഡ് (3.5 ജിഗാഹെര്‍ട്‌സ്) സ്‌പെക്ട്രം, വിപുലമായ ഫൈബര്‍ നെറ്റ്വര്‍ക്ക് എന്നിവയുടെ സംയോജനത്താല്‍ റിലയന്‍സ് ജിയോയ്ക്ക് വരിക്കാര്‍ക്ക് തടസ്സമില്ലാത്ത കവറേജ്, പ്രകടനം എന്നിവ നല്‍കാനായി.
ഉപയോക്തൃ അനുഭവത്തില്‍, പ്രത്യേകിച്ച് വീഡിയോ സ്ട്രീമിംഗിലും മൊബൈല്‍ ഗെയിമിംഗിലും മികച്ച പ്രകടനം നല്‍കാന്‍ റിലയന്‍സ് ജിയോയുടെ 5ജി നെറ്റ്വര്‍ക്കിനായി. റിലയന്‍സ് ജിയോയുടെ 5ജി നെറ്റ്വര്‍ക്ക് വീഡിയോ ആരംഭിക്കുന്ന സമയങ്ങളില്‍ വേഗതയേറിയതാണെന്ന് സ്പീഡ് ടെസ്റ്റ് ഇന്റലിജന്‍സ് ഡാറ്റ കാണിക്കുന്നു, ഇത് ബഫറിംഗ് കുറയ്ക്കുകയും ഉപഭോക്താക്കള്‍ക്ക് സ്ട്രീമിംഗ് അനുഭവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
റിലയന്‍സ് ജിയോയുടെ 5ജി സേവനത്തിനായുള്ള നെറ്റ് പ്രൊമോട്ടര്‍ സ്‌കോര്‍ 2023 നാലാം പാദത്തില്‍ 7.4ആണ്. ഈ സ്‌കോര്‍ റിലയന്‍സ് ജിയോയുടെ 5ജി നെറ്റ്വര്‍ക്ക് വാഗ്ദാനം ചെയ്യുന്ന മെച്ചപ്പെടുത്തിയ പ്രകടനത്തിലും വിശ്വാസ്യതയിലും ഉപഭോക്താക്കളുടെ സംതൃപ്തിയെ ചൂണ്ടിക്കാട്ടുന്നതായും കമ്പനി പറയുന്നു.

