Connect with us

Hi, what are you looking for?

News

ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ് ഐപിഒ ജൂലൈ 3 മുതല്‍ 5 വരെ

നിക്ഷേപകര്‍ക്കുള്ള വിഹിതം ജൂലൈ 2 ചൊവ്വാഴ്ച നടക്കും

ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ജൂലൈ 3 മുതല്‍ 5 വരെ നടക്കും. 745 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 243 രൂപ മുതല്‍ 256 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ് ഐപിഒ സബ്സ്‌ക്രിപ്ഷന്റെ തീയതി ജൂലൈ 3 ബുധനാഴ്ചയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്, ജൂലൈ 5 വെള്ളിയാഴ്ച അവസാനിക്കും. നിക്ഷേപകര്‍ക്കുള്ള വിഹിതം ജൂലൈ 2 ചൊവ്വാഴ്ച നടക്കും.

കുറഞ്ഞത് 58 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ്, ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like