ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ജൂലൈ 3 മുതല്‍ 5 വരെ നടക്കും. 745 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 243 രൂപ മുതല്‍ 256 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ് ഐപിഒ സബ്സ്‌ക്രിപ്ഷന്റെ തീയതി ജൂലൈ 3 ബുധനാഴ്ചയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്, ജൂലൈ 5 വെള്ളിയാഴ്ച അവസാനിക്കും. നിക്ഷേപകര്‍ക്കുള്ള വിഹിതം ജൂലൈ 2 ചൊവ്വാഴ്ച നടക്കും.
കുറഞ്ഞത് 58 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ്, ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

