Connect with us

Hi, what are you looking for?

News

മാരുതിക്കും ടൊയോട്ടക്കും ഇന്‍സെന്റീവുമായി യുപി; എതിര്‍പ്പുമായി ടാറ്റയും ഹ്യൂണ്ടായും മഹീന്ദ്രയും

ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്തയച്ചു

ഹൈബ്രിഡ് കാറുകള്‍ക്ക് 10% നികുതി ഇളവ് പ്രഖ്യാപിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയെ എതിര്‍ത്ത് ടാറ്റയും ഹ്യൂണ്ടായും മഹീന്ദ്രയും കിയ മോട്ടേഴ്സും. നടപടി ഏകപക്ഷീയമായി മാരുതിയെയും ടൊയോട്ടയെയും സഹായിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നും നാല് വാഹന നിര്‍മാതാക്കളും ആരോപിച്ചു. ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്തയച്ചു.

ഇവികള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ക്ക് ഇത്തരം ഇന്‍സെന്റീവുകള്‍ തടസമാകുമെന്ന് ഹ്യൂണ്ടായ് മോട്ടേഴ്സും ടാറ്റയും കത്തില്‍ ആരോപിച്ചു. 2030 ഓടെ ആകെ വാഹനങ്ങളുടെ 30% ഇവികളായി പരിവര്‍ത്തനം ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇവികള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ക്ക് ഇത്തരം ഇന്‍സെന്റീവുകള്‍ തടസമാകുമെന്ന് ഹ്യൂണ്ടായ് മോട്ടേഴ്സും ടാറ്റയും കത്തില്‍ ആരോപിച്ചു. 2030 ഓടെ ആകെ വാഹനങ്ങളുടെ 30% ഇവികളായി പരിവര്‍ത്തനം ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്

ചില കമ്പനികളില്‍ നിന്നുള്ള എതിര്‍പ്പ് പരിഗണിച്ചു വരികയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 11 ന് കാര്‍ നിര്‍മാണ വ്യവസായ മേഖലയുടെ യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.

5% നികുതിയാണ് ഇവികള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന്. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 43 ശതമാനമാണ് നികുതി. ഉത്തര്‍പ്രദേശിന് പിന്നാലെ കൂടുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി താഴ്ത്തുമെന്ന ആശങ്ക ഇവി നിര്‍മാതാക്കള്‍ക്കുണ്ട്. ഇന്ത്യയില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ വില്‍ക്കുന്ന മാരുതിക്കും ടൊയോട്ടയ്ക്കുമാകും ഇത് സഹായകരമാവുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like