2023 ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം ഹംഗറി ശാസ്ത്രജ്ഞ കാറ്റലിന്‍ കാരിക്കോ, അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡ്രൂ വെയ്‌സ്മാന്‍ എന്നിവര്‍ പങ്കിട്ടു. കോവിഡ് -19 എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം. ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ക്ക് അടിസ്ഥാനമായത് ഇവരുടെ ഗവേഷണഫലമാണ്.
നൊബേല്‍ വൈദ്യശാസ്ത്രവിഭാഗം സമിതിയുടെ സെക്രട്ടറി ജനറല്‍ തോമസ് പള്‍മനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കോവിഡിനെതിരെ ഫലപ്രദമായ എംആര്‍എന്‍എ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായകമായ ഗവേഷണങ്ങളാണ് ഇരുവരും നടത്തിയതെന്ന് പുരസ്‌കാര നിര്‍ണ്ണയസമിതി അഭിപ്രായപ്പെട്ടു.
എംആര്‍എന്‍എയുമായി ബന്ധപ്പെട്ട ബേസ്മോ ഡിഫിക്കേഷനെപ്പറ്റിയായിരുന്നു ഇരുവരുടെയും പഠനം. എംആര്‍എന്‍എ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇരുവരെയും നൊബേല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത് എന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി വ്യക്തമാക്കി. കോവിഡ് കാലത്ത് പഠനം സഹായകമാവുകയും കോടിക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു.
വൈദ്യശാസ്ത്ര പുരസ്‌കാരം നേടുന്ന 13 ആമത്തെ വനിതയാണ് കാറ്റലിന്‍ കാരിക്കോ. സ്വര്‍ണ്ണ മെഡലും ഒരു മില്ല്യണ്‍ ഡോളറും ആണ് ഇരുവര്‍ക്കും ലഭിക്കുക. ഡിസംബര്‍ 10 ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

