ഇന്ത്യയില്‍ 50 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
ജൂലൈയില്‍ യുഎഇ പ്രസിഡണ്ട് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയിദുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും പുതിയ നിക്ഷേപങ്ങള്‍ സാധ്യമാകുന്നത്.
കഴിഞ്ഞ ദശാബ്ദത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ലക്ഷ്യമിടുകയും ചെയ്തിരുന്നു. സമീപകാലത്ത് നരേന്ദ്രമോദി നടത്തിയ അബുദാബി സന്ദര്‍ശനം, 2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഗള്‍ഫ് നാടുകളിലേക്കുള്ള അദ്ദേഹത്തിന്റെ അഞ്ചാമത്തെ യാത്രയാണ്. മോദിക്ക് മുമ്പ് യുഎഇ സന്ദര്‍സിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആയിരുന്നു,1981 ല്‍.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളിലെ ഓഹരികളും, സംസ്ഥാന ഉടമസ്ഥതയിലുള്ള ആസ്തികളും ഇടപാടുകളില്‍ ചര്‍ച്ചാവിഷയമായി. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, മുബാദ്‌ല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, എഡിക്യു പോലുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ടുകളും നിക്ഷേപങ്ങളില്‍ പങ്കാളികളാകും.
2024ലെ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് മുന്നോടിയായി, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കാട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്ക് ഏത് വലിയ വിദേശ നിക്ഷേപവും സഹായകമാകും.

