വലിയ പ്രതീക്ഷയ്ക്ക് വകയില്ലെങ്കിലും സ്വര്‍ണവില തുടര്‍ച്ചയായി കുറയുകയാണ്. ഇന്ന് കേരളത്തില്‍ ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,610 രൂപയായി. 320 രൂപ താഴ്ന്ന് പവന്‍വില 52,880 രൂപയിലെത്തി. കഴിഞ്ഞ മേയ് 30 മുതല്‍ ഇതിനകം പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞത്. കുറച്ചു നാളുകളായി സ്വര്‍ണവിലയില്‍ ഇത്തരത്തിലുള്ള കയറ്റിറക്കങ്ങള്‍ പതിവാണ്.
അമേരിക്കയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ കാര്യമായ ഭീഷണി ഉയര്‍ത്താതിരുന്നതിനാല്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് താഴ്ത്തിയേക്കുമെന്ന വിലയിരുത്തല്‍ ശ്കതമായി നിലനില്‍ക്കെയാണ് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.
വില വന്‍തോതില്‍ കുറഞ്ഞതോടെ വാങ്ങല്‍ച്ചെലവും ഗണ്യമായി താഴ്ന്നിട്ടുണ്ട്. ഇന്ന് നികുതികളും മിനിമം 5 ശതമാനം പണിക്കൂലിയുമടക്കം 57,245 രൂപ ഒരു പവന്‍ ആഭരണത്തിന് കൊടുത്താല്‍ മതി. അതായത്, മേയ് 20ലെ വിലയെ അപേക്ഷിച്ച് 2,455 രൂപയുടെ കുറവ്.പവന് 55,120 രൂപയാണ് ആഭരണം വാങ്ങുന്നതിനായി നിലവില്‍ മുടക്കേണ്ടത്.

