Connect with us

Hi, what are you looking for?

News

നൂതന എച് ആര്‍ ശീലങ്ങള്‍ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന്

എച് ആര്‍ രംഗത്തെ നൂതനമായ രീതികള്‍ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്

നൂതന ഹ്യൂമന്‍ റിസോഴ്‌സ് ശീലങ്ങള്‍ക്കുള്ള കേരള മാനേജ്മന്റ് അസോസിയേഷന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന് ലഭിച്ചു. എച് ആര്‍ രംഗത്തെ നൂതനമായ രീതികള്‍ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്.

കഴിഞ്ഞ കൊല്ലവും ഇതേ വിഭാഗത്തില്‍ മികച്ച കമ്പനിയ്ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഫിന്‍ജെന്റിന് ലഭിച്ചിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ഈ സംരഭക അന്തരീക്ഷത്തിലും നൂതനവും തദ്ദേശീയവുമായ സാങ്കേതികവിദ്യ അവലംബിച്ച് മികവ് തെളിയിക്കാന്‍ കാണിച്ച പ്രയത്‌നത്തില്‍ അഭിമാനമുണ്ടെന്ന് ഫിന്‍ജെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപു പ്രകാശ് പറഞ്ഞു. എച് ആര്‍ വിഭാഗത്തിലെ മികച്ച പ്രവര്‍ത്തനം നിമിത്തം ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിച്ച് ക്രയശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്താനും സാധിക്കുന്നുണ്ട്. ഫിന്‍ജെന്റിന്റെ വിജയിത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തി ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യ സമന്വയിപ്പിച്ച എച് ആര്‍ ശീലങ്ങള്‍, മികച്ചതും സൗകര്യപ്രദവുമായ തൊഴില്‍ സമയങ്ങള്‍, നൈപുണ്യവികസന പരിപാടികള്‍ എന്നിവ വഴി ഫിന്‍ജെന്റ് ഐടി വ്യവസായത്തില്‍ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഫിന്‍ജന്റ് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. 500ല്‍ പരം ഐടി ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്