എറിക്സണ്‍ കണ്‍സ്യൂമര്‍ ലാബിന്റെ ഗ്ലോബല്‍ സര്‍വേ അനുസരിച്ച്, ഇന്ത്യയില്‍ ആകമാനമുള്ള നെറ്റ്വര്‍ക്ക് സംതൃപ്തിയുടെ കാര്യത്തില്‍ 4 ജിയെക്കാള്‍ 30 ശതമാനം കൂടുതലാണ് 5 ജി ഉപയോക്താക്കളുടേത്. ടെക്ക് മനോഭാവത്തെയും വില യെയും അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങള്‍ പ്രകാരം 2023ല്‍ 31 ദശലക്ഷം ഉപയോക്താക്കള്‍ 5 ജി ഫോണിലേക്ക് മാറും. ഇന്ത്യയിലെ 5 ജിയുടെ വലിയ തോതിലുള്ള വളര്‍ച്ചയ്ക്ക് ഇത് അവസരമൊരുക്കുകയും ചെയ്യും.
4ജിയെ അപേക്ഷിച്ച് 5 ജി യുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് നോക്കാം. ഹൈ ഡെഫിനിഷന്‍ വിഡിയോ സ്ട്രീമിംഗ്, വീഡിയോ കോളിംഗ് സര്‍വീസുകള്‍, മൊബൈല്‍ ഗേമിംഗ,് ഓഗ്മെന്റഡ് റിയാലിറ്റി പോലെയുള്ള ആപ്പുകളുമായുള്ള എന്‍ഗേജ്മെന്റ് എന്നിവ 5 ജി ലഭ്യമാക്കുന്നു. യുകെ, സൗത്ത് കൊറിയ, യു എസ്, ചൈന പോലുള്ള, 5 ജി തുടക്കത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ആഴ്ചയില്‍ 2 മണിക്കൂറിലധികം സമയം ഉപഭോക്താക്കള്‍ ചെലവഴിക്കുന്നു.
വളരെ മുമ്പ് 5ജി സാങ്കേതികവിദ്യ വിന്യസിച്ച രാജ്യങ്ങളെ അപേക്ഷിച്ച്, 5ജി സംതൃപ്തിയും ലഭ്യതയും ഇന്ത്യയില്‍ കൂടുതലാണെന്നാണ് കണക്കുകള്‍. വളരെ സംതൃപ്തരായ ഉപഭോക്താക്കളുടെ ഇന്ത്യയിലെ എണ്ണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്. 4 ജിയില്‍ നിന്ന് 5 ജിയിലേക്ക് മാറുമ്പോള്‍ ഉപയോക്താക്കളുടെ ആകെ സംതൃപ്തിയില്‍ 30 ശതമാനത്തോളം വര്‍ധന പ്രകടമാണ്.

