മുന്നോട്ടുള്ള കുതിപ്പ് തുടര്‍ന്ന്, സ്വര്‍ണം. സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ റെക്കോഡില്‍. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 7110 രൂപയും, പവന് 80 രൂപ വര്‍ദ്ധിച്ച് 5,6880 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോര്‍ഡുമാണിത്.
പശ്ചിമേഷ്യയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വന്‍കിട നിക്ഷേപകര്‍ കൂടുതല്‍ സ്വര്‍ണ്ണം കൂടുതലായി വാങ്ങിയതാണ് നിലവിലെ വിലവര്‍ധനയ്ക്ക് കാരണം. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ രണ്ടു ദിവസത്തിനിടെ സ്വര്‍ണ വില പവന് 480 രൂപയാണ് വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 5 രൂപ കൂടി 5880 എന്ന നിരക്കിലെത്തി.
പവന് ഇന്നലെ ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം എത്തിയിരുന്നു. 27ന് റെക്കോര്‍ഡ് ഇട്ടശേഷമുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് കണ്ടത്.

