വികെയര്‍4സ്വച്ചത (WeCare4Swachhata) എന്ന റിലയന്‍സിന്റെ ശക്തമായ ആശയത്തിനൊപ്പം നിന്ന് 75,000-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ 4,100 സ്ഥലങ്ങളില്‍ സ്വച്ചത കാമ്പയിനില്‍ പങ്കുചേര്‍ന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘സ്വച്ചത ഹി സേവ’ യോട് ചേര്‍ന്ന് റിലയന്‍സ് ജീവനക്കാരും അവരുടെ കുടുംബങ്ങളും, പൊതുജനങ്ങളും ചേര്‍ന്ന് ശുചീകരണ ഡ്രൈവ്, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, സ്‌കൂളുകളില്‍ ബോധവല്‍ക്കരണം, ഇന്ത്യയിലുടനീളമുള്ള നല്ല മാറ്റത്തിനായി മറ്റ് നിരവധി ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു.
സെപ്തംബര്‍ 17 നും ഒക്ടോബര്‍ 2 നും ഇടയില്‍ ജനവാസ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍, ബീച്ചുകള്‍, ആരാധനാലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ചരിത്രസ്മാരകങ്ങള്‍, റോഡുകള്‍ക്ക് പുറമെ പാര്‍ക്കുകള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ യജ്ഞം നടത്തി.
59,000-ത്തിലധികം റിലയന്‍സ് ജീവനക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കമ്മ്യൂണിറ്റികളിലെ 16,000-ത്തോളം ആളുകളും റിലയന്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നിരവധി സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളും ഈ കാമ്പയിനില്‍ ചേരുകയും പൊതു ഇടങ്ങളും ജലാശയങ്ങളും വൃത്തിയാക്കുകയും പുനരുപയോഗം, വൃക്ഷ സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കൂടാതെ, റിലയന്‍സ് വോളന്റിയര്‍മാര്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്വിസ്, പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ 30,000-ത്തിലധികം കുട്ടികള്‍ പങ്കെടുത്തു. കാലാവസ്ഥാ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളില്‍, റിലയന്‍സ് ഫൗണ്ടേഷന്‍ ഒഡീഷ, അസം, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 17,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.

