കഴിഞ്ഞ ഏതാനും ദിവസത്തെ വിലയിടിവിന്റെ ക്ഷീണം നികത്തി സ്വര്‍ണം മുന്നോട്ടുള്ള കുതിപ്പ് തുടങ്ങി. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6,680 രൂപയായി. പവന് 560 രൂപ ഉയര്‍ന്ന് വില 53,440 രൂപയിലെത്തി.ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,555 രൂപയായി. സ്വര്‍ണത്തിനു ആനുപാതികമായി വെള്ളിവിലയും വര്‍ധിക്കുന്നുണ്ട്.
നിലവിലെ വിലപ്രകാരം ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങണം എങ്കില്‍ 58,000 രൂപയ്ക്കടുത്ത് നല്‍കേണ്ടി വരും. ഇതില്‍ മൂന്ന് ശതമാനം ജി.എസ്.ടി.യും 53.10 രൂപ ഹോള്‍മാര്‍ക്ക്ഡ് (HUID) ഫീസും മിനിമം 5 ശതമാനം പണിക്കൂലിയും ഉള്‍പ്പെടും.കഴിഞ്ഞ മാസം 20ന് ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. അന്ന് പണിക്കൂലിയും നികുതിയുമടക്കം 59,700 രൂപ കൊടുത്താലായിരുന്നു ഒരു പവന്‍ ആഭരണം കിട്ടുമായിരുന്നത്.

