ഇലക്ട്രിക് വാഹനങ്ങളുമായുള്ള ടാറ്റ മോട്ടോഴ്‌സിന്റെ നാല് വര്‍ഷത്തെ യാത്ര പങ്കുവെച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. ഈയാഴ്ച ഗുരുഗ്രാമില്‍ കമ്പനി തങ്ങളുടെ ആദ്യ ‘TATA.ev’ (ടാറ്റ.ഇവി) സ്റ്റോറുകള്‍ തുറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ചന്ദ്രശേഖരന്റെ സാമൂഹ്യ മാധ്യമ പോസ്റ്റ്. ഇന്ത്യയില്‍ ഇവികള്‍ പ്രവചിക്കപ്പെടുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ സ്വീകരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളില്‍ ടാറ്റ മോട്ടോഴ്‌സ് നിരവധി നാഴികക്കല്ലുകള്‍ ആഘോഷിച്ചതായി അദ്ദേഹം പറഞ്ഞു. 1.2 ലക്ഷത്തിലധികം ടാറ്റ ഇവികള്‍ നിരത്തില്‍ ഇറക്കിക്കഴിഞ്ഞു. ടാറ്റ പവറിന്റെ 5,000 ചാര്‍ജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്.
‘നെക്‌സോണ്‍ ഇവി, നെക്സോണ്‍ ഇവി മാക്സ്, ടിയാഗോ ഇവി, ടിഗോര്‍ ഇവി,എക്സ്പ്രസ് ടി, ഉടന്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന പഞ്ച്.ഇവി എന്നീ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം, ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ വിവിധ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്,” ലിങ്ക്ഡിഇന്നിലെ പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളില്‍ ടാറ്റ മോട്ടോഴ്‌സ് 1.2 ലക്ഷത്തിലധികം ഇവികള്‍ നിരത്തില്‍ ഇറക്കിക്കഴിഞ്ഞു. ടാറ്റ പവറിന്റെ 5,000 ചാര്‍ജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്
ഈയാഴ്ച ഗുരുഗ്രാമില്‍ പൊതുജനങ്ങള്‍ക്കായി തങ്ങളുടെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് TATA.ev സ്റ്റോറുകള്‍ ആരംഭിക്കുകയാണെന്ന് ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ഇവികളോടുള്ള ശക്തമായ പ്രതിബദ്ധതയും സുസ്ഥിരതയിലേക്കുള്ള മുന്നേറ്റവുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 12-18 മാസത്തിനുള്ളില്‍ കൂടുതല്‍ ഇവി ഷോറൂമുകള്‍ തുറക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഈ സ്റ്റോറുകളില്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഒന്നുകില്‍ റീസൈക്കിള്‍ ചെയ്തതോ റീസൈക്കിള്‍ ചെയ്യാവുന്നവയോ ആണ്.
സീറോ എമിഷനൊപ്പം ശബ്ദരഹിതമായ സൂപ്പര്‍ പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ പവര്‍ എഞ്ചിനുകള്‍ വികസിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. 2045 ഓടെ പൂര്‍ണമായും ഇവി വാഹനങ്ങള്‍ എന്ന ലക്ഷ്യമാണ് കമ്പനി മുന്നോട്ടു വെച്ചിരിക്കുന്നത്.

