അഞ്ച് മാസത്തിന് ശേഷം ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ. ന്യൂഡെല്‍ഹി-ടെല്‍ അവീവ് വിമാന സര്‍വീസാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി പുനസ്ഥാപിച്ചത്. മാര്‍ച്ച് 3 മുതല്‍ വിമാനം സര്‍വീസ് നടത്താനാരംഭിച്ചെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
ഇസ്രായേലിന് നേരെ ഹമാസ് ഭീകരാക്രമണം നടത്തുകയും ഇസ്രായേല്‍ തിരിച്ചടി ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെക്കുകയായിരുന്നു. ഡെല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക.
ഹമാസ് ആക്രമണത്തിന്റെയും ഇസ്രായേല്‍ തിരിച്ചടിയുടെയും പശ്ചാത്തലത്തില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെക്കുകയായിരുന്നു
ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിക്ക് സമീപം മിസൈല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ, ഇസ്രായേലിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അഡൈ്വസറി പുറത്തിറക്കി. നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ നിര്‍ദേശങ്ങളും കണക്കിലെടുത്ത്, ഇസ്രായേലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും – പ്രത്യേകിച്ച് വടക്ക്, തെക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരോ സന്ദര്‍ശിക്കുന്നവരോ – ഇസ്രായേലിനുള്ളിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറാനാണ് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിക്കുന്നത്.

