ഇന്ന് ബാങ്കുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചു വരികയാണ്. എന്നാല്‍ ഉപയോഗിക്കുന്ന പണം നിശ്ചിത പലിശ സഹിതം തിരിച്ചു നല്‍കിയാല്‍ മതിയല്ലോ എന്ന ആവിശ്വാസത്തില്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നവര്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. കാണുന്ന പോലെ സുതാര്യമല്ല ക്രെഡിറ്റ് കാര്‍ഡുകള്‍. പല ഹിഡന്‍ ചാര്‍ജുകളും ഇതിനു പിന്നില്‍ ഉണ്ട്.
ക്രെഡിറ്റ് കാര്‍ഡ് വഴി പണം അഡ്വാന്‍സ് എടുത്തിട്ടുണ്ടെങ്കില്‍ പണം പിന്‍വലിച്ച തീയതി മുതല്‍ തുക തിരിച്ചടയ്ക്കുന്നതുവരെ ഫിനാന്‍സ് ചാര്‍ജുകള്‍ ബാധകമാകും. മുന്‍ വര്‍ഷത്തെ ചെലവുകള്‍ ഒരു നിശ്ചിത പരിധി കടന്നുകഴിഞ്ഞാലാകും പല ക്രെഡിറ്റ് കാര്‍ഡുകളും വാര്‍ഷിക ഫീസ് ഒഴിവാക്കുന്നത്.
എല്ലാവര്ക്കും ക്രെഡിറ്റ് കാര്‍ഡ് ഉണ്ട്, എന്നാല്‍ എനിക്കും ഇരിക്കട്ടെ ഒരെണ്ണം എന്ന് കരുതി എടുക്കുന്നവര്‍ അറിയുക ജോയിനിംഗ് ഫീ എന്നൊന്നുണ്ട്. വാര്‍ഷിക ഫീസ് ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്യുമ്പോഴാണ് ജോയിനിംഗ് ഫീസ് ഈടാക്കുന്നത്. അത് ആദ്യ വര്‍ഷത്തെ ചാര്‍ജാണ്. രണ്ടാമത്തെ വര്‍ഷം മുതലാണ് ആനുവല്‍ ഫീസ് ഈടാക്കുക. ഇതെല്ലാം ചുമ്മാ എടുത്തു വച്ച കാര്‍ഡിനും ബാധകമാണ്. പ്രീമിയം കാര്‍ഡുകളില്‍ നിരയ്ക്ക് കൂടുതലായിരിക്കും.എസ്ബിഐ കാര്‍ഡ് ഉന്നതി, ഒല മണി എസ്ബിഐ കാര്‍ഡ് എന്നിവയ്ക്ക് എസ്ബിഐ ജോയിനിംഗ് ഫീസ് ഈടാക്കാറില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ഇന്ത്യയിലോ വിദേശത്തോ ഉള്ള എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, ക്യാഷ് അഡ്വാന്‍സ് ഫീസ് നല്‍കണം. എന്നാണോ പണം വിളിച്ചത് ആ തീയതി മുതല്‍ മുഴുവന്‍ പേയ്മെന്റ് തീയതി വരെ ഈടാക്കുന്നു. ഇതിനു പുറമെയാണ് ഫിനാന്‍സ് ചാര്‍ജുകള്‍ വരുന്നത്. ഫിനാന്‍സ് ചാര്‍ജുകള്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിരക്കാണ് ഫിനാന്‍സ് ചാര്‍ജ്. ക്രെഡിറ്റ് കാര്‍ഡിലെ കുടിശ്ശിക തുകയ്ക്ക് പ്രതിമാസ പലിശ നിരക്കായി ഈടാക്കുന്ന തുകയാണിത്. വിവിധ ബാങ്കുകളിലെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രതിമാസം 2.49 മുതല്‍ 3.8 ശതമാനം വരെ ഫിനാന്‍സ് ചാര്‍ജുകള്‍ ഈടാക്കാറുണ്ട്.

