എന്‍ബിഎഫ്‌സികള്‍, ബാങ്കുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളുടെപണമാണ് കൈകാര്യം ചെയ്യുന്നതെന്ന വസ്തുത മറക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
ബാങ്കുകളും എന്‍ബിഎഫ്‌സികളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ഭരണനിര്‍വഹണത്തിന്റെ ഗുണനിലവാരത്തിനും റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനും ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെയാണ് പേടിഎം പേമെന്റ്സ് ബാങ്കിനെതിരെ ആര്‍ബിഐ കടുത്ത നടപടികള്‍ കൈക്കൊണ്ടത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായിരുന്നു ആര്‍ബിഐയുടെ നടപടി. ഐഐഎഎഫ്എല്‍ ഫിനാന്‍സ്, ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്റ്റ്സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപടികള്‍ കൈക്കൊണ്ടിരുന്നു.

