റിലയന്‍സ് ഡിജിറ്റലിന്റെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് വില്‍പ്പനയായ ‘ഡിജിറ്റല്‍ ഡിസ്‌കൗണ്ട് ഡേയ്‌സ് സെയില്‍ പ്രഖ്യാപിച്ചു. എല്ലാ റിലയന്‍സ് ഡിജിറ്റല്‍ അല്ലെങ്കില്‍ മൈ ജിയോ സ്റ്റോറുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ നേടാം.
ഡിജിറ്റല്‍ ഡിസ്‌കൗണ്ട് ഡേയ്‌സ് സെയിലില്‍ ഉപഭോക്താക്കള്‍ക്ക് പ്രമുഖ ബാങ്കുകളുടെ കാര്‍ഡുകളില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നേടാം അല്ലെങ്കില്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ലോണുകളില്‍ 15,000 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ ഏപ്രില്‍ 15 വരെ ഇലക്ട്രോണിക്‌സില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. റിലയന്‍സ് ഡിജിറ്റല്‍ ഫ്‌ളെക്‌സിബിള്‍ ഇഎംഐ ഓപ്ഷനുകള്‍ സഹിതം എളുപ്പത്തിലുള്ള വായ്പാ സൗകര്യവും വാഗ്ദാനം ചെയ്യുന്നു.
79,990 രൂപ മുതലുള്ള എല്‍ ജി ഓ എല്‍ ഇ ഡി, സാംസങ് നിയോ ക്യു എല്‍ ഇ ഡി, ടി വി കള്‍ക്ക് 45% കിഴിവ് നേടാം, 16,990/- രൂപ മുതലുള്ള 43-ഇഞ്ച് ഫുള്‍ എച്ച് ഡി ടി വിക്ക് 40% ഡിസ്‌കൗണ്ട് ഉണ്ട്.
എല്ലാ ആപ്പിള്‍ ഐഫോണുകളിലും 12,000 രൂപ വരെയുള്ള ഡബിള്‍ എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാണ്. ആപ്പിള്‍ മാക് ബുക്ക് 33% ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ വിപുലമായ ശ്രേണി 49,999 രൂപ മുതല്‍ ലഭ്യമാണ്. ഐ പാഡ് 9 ജനറേഷന്‍ 64ജി ബി 23,900 രൂപ വിലയില്‍ ലഭിക്കും.

