ജൂണ്‍ മാസം തുടക്കം തന്നെ ബാങ്കിങ് രംഗത്ത് മാറ്റങ്ങളുടെ കാലമായി. ക്രെഡിറ് കാര്‍ഡ് സംബന്ധമായ മാറ്റങ്ങളോടെയാണ് തുടക്കം. ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുമ്പോള്‍ റിവാര്‍ഡ് പോയിന്റുകള്‍ നല്‍കില്ലെന്ന് എസ്ബിഐ അറിയിച്ചു. എസ്ബിഐയുടെ ഈ ഓഫറിന് ആരാധകര്‍ ഏറെയായിരുന്നു. ഇനി ആമസോണ്‍ പേഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ജൂണ്‍ 18 മുതല്‍ റിവാര്‍ഡ് പോയന്റ്‌റില്‍ മാറ്റം ഉണ്ടാകും.
ക്രെഡിറ്കാ ര്‍ഡ് ഉപയോഗിച്ച് വാടക അടക്കുമ്പോളും മേല്‍പ്പറഞ്ഞ പോയിന്റുകള്‍ ലഭിക്കില്ല. ഇഎംഐ അടക്കുമ്പോഴും, സ്വര്‍ണം വാങ്ങുമ്പോഴും റിവാര്‍ഡ് പോയന്റുകള്‍ ലഭിക്കില്ല എന്നത്പ്രത്യേകം ശ്രദ്ധിക്കാം. മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡുകളില്‍ പുതുക്കിയ നിരക്കുകള്‍ ബാങ്കുകള്‍ ഏര്‍പ്പെടുത്തും. കുടിശിഖകള്‍, ലേറ്റ് പേയ്മെന്റ് ചാര്‍ജുകള്‍ എന്നിവയുടെ പലിശ നിരക്കുകളിലും വ്യത്യാസം ഉണ്ടാകും.

