Connect with us

Hi, what are you looking for?

News

ഐഐടി മദ്രാസുമായി ധാരണ പത്രം ഒപ്പിട്ട് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് അണ്‍ക്യു ടെക്‌നോളജീസ്

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പാണ് അണ്‍ക്യു

ഇന്ത്യന്‍ നഗരങ്ങളിലെ സമയപരിധിയുള്ള സേവനമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പായ അണ്‍ക്യു ടെക്‌നോളജീസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസില്‍ (ഐഐടി മദ്രാസ്) ഇന്‍കുബേഷന്‍ നേടി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പാണ് അണ്‍ക്യു.

തിരക്കേറിയ നഗരങ്ങളിലെ ട്രാഫിക് സിഗ്‌നലുകളില്‍ അത്യാധുനിക ഗതാഗത സിഗ്‌നല്‍ ഒപ്റ്റിമൈസേഷന്‍ സാങ്കേതികവിദ്യയിലൂടെ ആംബുലന്‍സ് അടക്കമുള്ള അടിയന്തര വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത കണ്ടുപിടുത്തം വഴിയാണ് സുപ്രധാന നേട്ടത്തിലേക്ക് അണ്‍ക്യു എത്തിയത്. ഐഐടി മദ്രാസുമായി തന്ത്രപരമായ സാങ്കേതിക വിദ്യാ കൈമാറ്റ കരാറും ഇതോടൊപ്പം ഒപ്പുവച്ചു.

സമയപരിധിയുള്ള സര്‍വീസ് മേഖലയില്‍, അപ്പോയിന്‍മെന്റുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ക്രമീകരിക്കുകയും, ഓഫീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന നൂതന സാങ്കേതികവിദ്യയും ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്.

തദ്ദേശീയ കണ്ടുപിടുത്തങ്ങളുടെ വലിയ സാധ്യതകള്‍ക്ക് ഈ സഹകരണം അടിവരയിടുമെന്ന് കെ എസ് യു എം സി ഇ ഒ അനൂപ് അംബിക പറഞ്ഞു. ഐഐടി മദ്രാസിലെ ഇന്‍കുബേഷന്‍ അണ്‍ക്യു ടെക്‌നോളജീസിന്റെ നൂതനമായ കണ്ടുപിടിത്തങ്ങള്‍ക്ക് വലിയ വിശ്വാസ്യത നല്‍കുന്നു. മാത്രമല്ല കേരളത്തിലെ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളരുന്ന ശക്തിയും ദീര്‍ഘവീക്ഷണവും ഇത് എടുത്തു കാണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രാഫിക് സിഗ്‌നല്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള സാങ്കേതിക കൈമാറ്റ കരാറും ധാരണ പത്രവും ഐഐടി മദ്രാസില്‍ നടക്കുന്ന അതിനൂതന ഗവേഷണങ്ങള്‍ക്ക് സഹായകരമാകും. രാജ്യത്തെ അടിയന്തര സേവനങ്ങളില്‍ വിപ്ലവകരമായ വലിയ മാറ്റം ഇതു വഴി ലക്ഷ്യം വയ്ക്കുന്നുണ്ട്. സംസ്ഥാനത്തുടനീളമുള്ള ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ നേട്ടം പ്രചോദനകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അണ്‍ക്യൂ സിഇഒ ജാസിം പറഞ്ഞു. ഇന്ന് പല മേഖലയിലും ടെക്‌നോളജി വളരെ മുന്നോട്ടു പോയെങ്കിലും, ഡോക്ടറെ കാണാന്‍ മണിക്കൂറുകള്‍ ചിലവഴിക്കേണ്ട സാഹചര്യമാണുള്ളത്. അണ്‍ക്യൂ സാങ്കേതികവിദ്യയിലൂടെ അത് പൂര്‍ണ്ണമായും പരിഹരിക്കാന്‍ ആവുമെന്ന് ജാസിം പറഞ്ഞു.

അണ്‍ക്യുവിന്റെ ട്രാഫിക് ടെക്‌നോളജി ഉപയോഗപ്പെടുത്തി, അടിയന്തരഘട്ടത്തില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ട്രാഫിക് സിഗ്‌നലിലൂടെ സുഗമമായ യാത്ര ഉറപ്പു വരുത്തുമ്പോള്‍ രാജ്യത്തെ നഗരങ്ങളിലുടനീളം പൊതു സുരക്ഷയും ആരോഗ്യ സംരക്ഷണ ലഭ്യതയും ഗണ്യമായി മെച്ചപ്പെടുത്താന്‍ സാധിക്കും.നഗരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പം, നമ്മുടെ ദൈനംദിന ജീവിതം തന്നെ ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍, അണ്‍ക്യുവിന്റെ ഈ രണ്ടു സാങ്കേതികവിദ്യയും പ്രാധാന്യമര്‍ഹിക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്