Connect with us

Hi, what are you looking for?

News

നെറ്റ് വര്‍ക്ക് ഫ്രീ കോളുകളുമായി ബി.എസ്.എന്‍.എല്‍; ജിയോയ്ക്കും എയര്‍ടെല്ലിനും വെല്ലുവിളി

ടെലികോം ടവറോ മറ്റുപകരണങ്ങളോ ഇല്ലാതെയും ഡിവൈസുകളില്‍ നെറ്റ്വര്‍ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് ബി.എസ്.എന്‍.എല്‍.

നെറ്റ്വര്‍ക്ക് ഇല്ലെന്നതാണ് ബിഎസ്എന്‍എല്‍ പലപ്പോഴും നേരിടുന്ന പരാതി. നെറ്റ്വര്‍ക്ക് ഇല്ലാത്തപ്പോഴും കോളുകള്‍ ചെയ്യാന്‍ പറ്റുന്ന ഡി2ഡി സാങ്കേതികവിദ്യയുമായി എത്തുകയാണ് ബിഎസ്എന്‍എല്‍. ഇത് ജിയോയ്ക്കും എയര്‍ടെല്ലിനും വെല്ലുവിളിയാകും. ടെലികോം ടവറോ മറ്റുപകരണങ്ങളോ ഇല്ലാതെയും ഡിവൈസുകളില്‍ നെറ്റ്വര്‍ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് ബി.എസ്.എന്‍.എല്‍. നിലവില്‍, ബിഎസ്എന്‍എല്‍ ഡി2ഡി സാങ്കേതിക വിദ്യ പരീക്ഷിച്ച് വരികയാണ്.

ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഡയറക്ട് ടു ഡിവൈസ്. ഇതിലൂടെ സിം കാര്‍ഡോ മൊബൈല്‍ നെറ്റ്വര്‍ക്കോ ഇല്ലാതെ കോളുകള്‍ ചെയ്യാന്‍ സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം പരീക്ഷണം നടത്തുന്നത്.ബി.എസ്.എന്‍.എല്ലിന്റെ ഈ നൂതന സേവനം, പരമ്പരാഗത മൊബൈല്‍ നെറ്റ്വര്‍ക്കുകളുടെ ആവശ്യകത ഇല്ലാതാക്കിക്കൊണ്ട്, സാറ്റലൈറ്റ് സാങ്കേതികവിദ്യയിലൂടെ സ്മാര്‍ട്ട്‌ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും ഉള്‍പ്പെടെയുള്ള മൊബൈല്‍ ഉപകരണങ്ങളെയും ബന്ധിപ്പിക്കും.

ഉപഗ്രഹ ആശയവിനിമയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ വിയാസാറ്റുമായി ചേര്‍ന്നായിരുന്നു ബി എസ് എന്‍ എല്‍ ന്റെ പരീക്ഷണം. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ബി എസ് എന്‍ എല്‍ മറ്റ് ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. ഉപയോക്താക്കളിലേക്ക് ഉടന്‍ തന്നെ ഈ സേവനം എത്തുമെന്നാണ് സൂചന. അടിയന്തിര സാഹചര്യങ്ങളിലോ പ്രകൃതി ദുരന്തങ്ങളിലോ ഈ സേവനം ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Stock Market

2025 എന്തായിരിക്കും നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ടാവുക? സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ അതോ അടിതെറ്റി വീഴുമോ?

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Stock Market

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു