കുറച്ചുകാലങ്ങള്‍ക്ക് മുന്‍പുവരെ പാലില്‍ ചേര്‍ത്തിരുന്നു ഏറ്റവും വലിയ മായം വെള്ളമായിരുന്നു. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. ദിവസേന ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം സൂക്ഷിക്കാനും ജീവന്‍ തന്നെ അപായപ്പെടുത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. പാല്‍ കേടുവരാതിരിക്കാനായി സോഡിയം ബൈ കാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റുമാണെന്നാണ് ചേര്‍ക്കുന്നത്. പാലില്‍ ചേര്‍ക്കുന്ന ഈ മായം വന്ധ്യതക്ക് വരെ കാരണമാകുന്നു. ഇതിനു പുറമെ മറ്റു ഉപോല്പന്നങ്ങളുടെ നിര്‍മാണത്തിനായി കൂടാതെ വ്യാപകമായി പാലില്‍ നിന്ന് പോഷകാംശങ്ങളും കൊഴുപ്പും നീക്കം ചെയ്യുന്നുമുണ്ട്. പാലുത്പാദനം വര്‍ധിപ്പിക്കാനായി കന്നുകാലികള്‍ക്ക് സ്റ്റീറോയ്ഡുകളും ഹോര്‍മോണ്‍ ഇഞ്ചക്ഷനുകളും നല്‍കുന്നുന്നതും ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന ഘടകമാണ്.
പാലിന്‍ കൊഴുപ്പ് കൂട്ടാന്‍ വേണ്ടി സോപ്പ് പൊടി ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇത് എളുപ്പത്തില്‍ കണ്ടെത്താനാവില്ല എന്നതാണ് ഉപഭോക്താക്കളുടെ പരാജയം. ഇതിനു പുറമെ പാല്‍പ്പൊടി, വനസ്പതി, യൂറിയ എന്നിവയും പാലില്‍ ചേര്‍ക്കുന്നു. യൂറിയ, കാസ്റ്റിക് സോഡ, വില കുറഞ്ഞ ഭക്ഷ്യ എണ്ണ, അലക്ക് കാരം, വെള്ളം, സാധാരണ പാല്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കൃത്രിമപാലും വിപണിയില്‍ യദേഷ്ടം വിറ്റുപോകുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കൃത്രിമപ്പാല്‍ എത്തുന്നത്.അസിഡിറ്റി ഉണ്ടാവുമ്പോഴാണ് പാല് കേടാവുന്നത്.
അത് ഇല്ലാതാക്കാന്‍ പാലില്‍ ന്യൂട്രലൈസറുകള്‍ ചേര്‍ക്കുന്നു. സോഡിയം ബൈകാര്‍ബണേറ്റ്, സോഡിയം കാര്‍ബണേറ്റ് തുടങ്ങിയവ ന്യൂട്രലൈസറുകളുടെ ഗണത്തില്‍പെടും. നെയ്യില്‍ ഡാല്‍ഡ ചേര്‍ത്തു വില്‍ക്കുന്നതും പതിവാണ്. ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നത്. ഐസ്‌ക്രീമില്‍ സാക്കറിന്‍, ഡല്‍സിന്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.ഡല്‍ഹി ദല്‍ഹി നഗരത്തില്‍ മാത്രം പ്രതിദിനം ഒരുലക്ഷം ലിറ്ററിന്റെ കൃത്രിമ പാലും 30 ടണ്‍ പാല്‍ ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
ഹോട്ടലുകളില്‍ നെയ്യ് ചേര്‍ത്ത ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ നെയ്ക്ക് പകരം ഡാല്‍ഡ ഉപയോഗിക്കുന്നത് പതിവാണ്. ഭക്ഷ്യയോഗ്യമാണ് എങ്കിലും ഇത് ഒരു പരിധികഴിഞ്ഞാല്‍ ആരോഗ്യത്തിന് പലവിധ പ്രശ്നങ്ങള്‍ ഉണ്ടാക്കും. എരുമപ്പാലില്‍നിന്നു ലഭിക്കുന്ന വെണ്ണയ്ക്ക് ശുദ്ധമായ വെളുപ്പുനിറമാണ്. ഇതില്‍നിന്നു ലഭിക്കുന്ന നെയ്യ് മഞ്ഞനിറത്തിലേക്കു മാറ്റാന്‍ ബട്ടര്‍ യെല്ലോ എന്ന നിറം ചേര്‍ക്കുന്നു. എന്നിട്ട് ശുദ്ധമായ പശുവിന്‍ നെയ്യ് എന്ന പേരില്‍ വില്‍ക്കുന്നു.

