വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം ജിഡിപി വളര്‍ച്ചയോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഗണ്യമായ മുന്നേറ്റം കൈവരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. 2031 ഓടെ സമ്പദ്വ്യവസ്ഥ ഇരട്ടിച്ച് 7 ട്രില്യണ്‍ ഡോളറായി ഉയരുമെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു.
നിലവില്‍ ഇന്ത്യയുടെ ജിഡിപി 3.6 ട്രില്യണ്‍ ഡോളറാണ്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് ശേഷം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. 2031 സാമ്പത്തിക വര്‍ഷത്തോടെ സമ്പദ്വ്യവസ്ഥ 6.7 ട്രില്യണ്‍ ഡോളറായി വികസിക്കുമെന്ന് ക്രിസില്‍ പ്രതീക്ഷിക്കുന്നു.
പ്രതിശീര്‍ഷ വരുമാനം 2031-ഓടെ ഉയര്‍ന്ന ഇടത്തരം വരുമാന വിഭാഗത്തിലേക്ക് ഉയരുമെന്നും ക്രിസില്‍
ഈ കാലയളവിലെ ശരാശരി 6.7% വളര്‍ച്ച ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കുമെന്നും പ്രതിശീര്‍ഷ വരുമാനം 2031-ഓടെ ഉയര്‍ന്ന ഇടത്തരം വരുമാന വിഭാഗത്തിലേക്ക് ഉയരുമെന്നും ക്രിസില്‍ പറഞ്ഞു.
ഉയര്‍ന്ന ഇടത്തരം വരുമാന ശ്രേണിയിലേക്കാണ് ഇന്ത്യയെ ഇത് നയിക്കുക. ലോകബാങ്ക് നിര്‍വചനം അനുസരിച്ച്, 4,000-12,000 ഡോളര്‍ പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യങ്ങളാണ് ഉയര്‍ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍.
വേഗത്തില്‍ വളരുന്ന എമര്‍ജിംഗ് സെക്ടറുകള്‍, ഇലക്ട്രോണിക്സ്, ഇവി, ഊര്‍ജം എന്നിവയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

