തുടര്‍ച്ചയായി നാലാം തവണയും റിപ്പോ നിരക്കില്‍ മാറ്റമില്ല. 6.5 ശതമാനമായി തന്നെ റിപ്പോ നിരക്ക് നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തീരുമാനം. ആര്‍ബിഐ യുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി )യുടേതാണ് തീരുമാനം.
വരും മാസങ്ങളിലെ പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
2024 സാമ്പത്തിക വര്‍ഷത്തിലെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാനിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി. രണ്ടാംപാദത്തില്‍ 6.5 ശതമാനവും മൂന്നാം പാദത്തില്‍ 6.0 ശതമാനവും നാലാംപാദത്തില്‍ 5.7 ശതമാനവുമായിരിക്കും വളര്‍ച്ചാനിരക്ക്. 2025 സാമ്പത്തിക വര്‍ഷത്തിലെ റിയല്‍ ജിഡിപി വളര്‍ച്ച 6.6 ശതമാനത്തില്‍ നില്‍ക്കുമെന്നാണ് എംപിസിയുടെ പ്രവചനം.
പണപ്പെരുപ്പനിരക്ക് 5.4 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുന്നു.

