Connect with us

Hi, what are you looking for?

News

വേവിക്കണ്ട; അരി വെള്ളത്തിലിട്ടാല്‍ ചോറ് റെഡി; എന്താണ് മാജിക്കല്‍ റൈസ് എന്താണ് ?

അഗോനിബോറ എന്ന നെല്ലിനമാണ് ഇത്തരത്തില്‍ മാജിക്കല്‍ റൈസ് എന്നറിയപ്പെടുന്നത്

അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒന്നാണ് മാജിക്കല്‍ റൈസ്. ചോറ് തയ്യാറാക്കാന്‍ അടുപ്പത്ത് വയ്ക്കേണ്ട എന്നതാണ് പ്രത്യേകത. വെള്ളം ചേര്‍ത്ത് കൊടുത്താല്‍ ചോറ് റെഡി. അഗോനിബോറ എന്ന നെല്ലിനമാണ് ഇത്തരത്തില്‍ മാജിക്കല്‍ റൈസ് എന്നറിയപ്പെടുന്നത്. കേരളത്തില്‍ പാലക്കാട് ജില്ലയിലാണ് ഇത് ആദ്യമായി കൃഷി ചെയ്യപ്പെടുന്നത്. കാഴ്ച്ചയില്‍ പൊന്നിയരിക്ക് സമാനമായ നീളവും മട്ടയരിക്ക് സമാനമായ വലുപ്പവുമുണ്ട് അരിക്ക്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 37- ഓളം നെല്ലിനങ്ങള്‍ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ്, അഗോനിബോറ കതിരിട്ടത്. തണുത്ത വെള്ളത്തില്‍ അരിയിട്ട് വച്ചാല്‍ മാത്രം മതി. അടുപ്പും തീയുമൊന്നും ആവശ്യമില്ല. അടച്ചുവെച്ചാല്‍ 30-45 മിനിറ്റുകൊണ്ട് ചോറാകും. ചൂടുവെള്ളത്തിലാണെങ്കില്‍ 15 മിനിറ്റു മതി. പടിഞ്ഞാറന്‍ അസമിലെ നെല്ലിനമാണിത്. പ്രകൃതിദുരന്ത സാഹചര്യങ്ങളിലും മറ്റും പാചകം ചെയ്യാതെതന്നെ എളുപ്പത്തില്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അരിയാണിത്.

അസമില്‍നിന്ന് വിത്ത് എത്തിച്ച് 12 സെന്റിലാണ് കൃഷിയിറക്കിയത്.വിത്ത് മുളപ്പിച്ച്, 20 ദിവസങ്ങള്‍ക്കുശേഷമാണ് നട്ടത്. നടുന്നതിനു മുന്‍പ്, ഉഴുത മണ്ണില്‍ പഞ്ചഗവ്യം പ്രയോഗിച്ചു.മൂന്നടിവരെ ഉയരത്തില്‍ ഇത് വളരും. 100-110 ദിവസംകൊണ്ട് കതിരിട്ടു. 145 ദിവസമാണ് അഗോനിബോറ വിത്തിന്റെ മൂപ്പ്. 12 സെന്ററില്‍നിന്ന് 170 കിലോ നെല്ല് കിട്ടി.ജൂണില്‍ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം പൂര്‍ത്തിയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like