താഴ്ന്നിരുന്നു പച്ചക്കറി വില വേഗത്തില്‍ കുതിക്കുകയാണ്. തമിഴ്നാട്ടില്‍ ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന് പിന്നാലെ കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. ശബരിമല സീസണ്‍ ആയതോടെ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു. ഇതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് ഒരുകിലോ മുരിങ്ങയുടെ വില 270-300 രൂപയാണ്. എല്ലാ പച്ചക്കറികളിലും ഈ മാറ്റം ശ്രദ്ധിക്കാം.
എറണാകുളത്തെ വില 200 രൂപയാണ്. കാസര്‍കോടും കണ്ണൂരും 450 രൂപ കടന്നു. തക്കാളി, ഏത്തക്ക, ഉള്ളി, കിഴങ്ങുവര്‍ഗങ്ങള്‍, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവയുടെയെല്ലാം വില കുതിച്ചുയര്‍ന്നു. ചെറിയ തുകയ്ക്ക് ലഭിച്ചിരുന്ന കറിവേപ്പിലക്ക് കിലോക്ക് 60 രൂപ കടന്നു. തിരുവനന്തപുരം മാര്‍ക്കറ്റില്‍ മല്ലിയില കിലോയ്ക്ക് 100 രൂപയാണ് ഇന്നത്തെ വില. മത്തന്‍, വെള്ളരി, കക്കിരി എന്നിവയ്ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്.
ഇന്നത്തെ വില വിവരം മുരിങ്ങ: 270-300 രൂപ തക്കാളി: 44 രൂപ സവാള: 80 രൂപ കൊച്ചുള്ളി: 88 രൂപ വെളുത്തുള്ളി: 380-420 രൂപ ഉരുളക്കിഴങ്ങ്: 50-58 രൂപ തേങ്ങ: 70 രൂപ വെണ്ടയ്ക്ക: 44 രൂപ കത്തിരിയ്ക്ക: 40 രൂപ വെള്ളരിയ്ക്ക: 40 രൂപ പടവലം: 40 രൂപ വഴുതനങ്ങ: 48 രൂപ ക്യാരറ്റ്: 55-80 രൂപ ചേമ്പ്: 100 രൂപ ചേന: 68 രൂപ മത്തന്‍: 20 രൂപ പച്ച ഏത്തന്‍: 70 രൂപ എന്നിങ്ങനെയാണ് വില നിലവാരം പോകുന്നത്.

