ബജറ്റ് അവതരണത്തെയും അനുബന്ധ സാഹചര്യങ്ങളെയും തുടര്‍ന്ന് സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നു ദിവസം കുറഞ്ഞ സ്വര്‍ണവില, ഇടിവ് നികത്തി കുതിച്ചു. തുടര്‍ച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച് യഥാക്രമം 5,800 രൂപയിലും 46,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,775 രൂപയിലും 46,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയതും ഈ കാലയളവിലാണ്. അതെ സമയം ഈ മാസത്തെ ഏറ്റവും കൂടിയ വില ഫെബ്രുവരി 2ന് രേഖപ്പെടുത്തിയ 46,640 രൂപയാണ്. ഫെബ്രുവരി മാസത്തിന്റെ തുടക്കം മുതല്‍ വിലയില്‍ ഇടിവാണ് ഉണ്ടായിരുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് സംസ്ഥാനത്തെ സ്വര്‍ണവിലയുടെ ഏറ്റക്കുറച്ചില്‍. ഈ വര്‍ഷവും സ്വര്‍ണവില കുതിച്ചുയരും എന്നാണ് വിലയിരുത്തുന്നത്.

