Connect with us

Hi, what are you looking for?

News

ഫിക്‌സഡ് വയര്‍ലെസിലും മൊബൈല്‍ സര്‍വീസിലും ജിയോ സേവന ഗുണനിലവാരം സ്ഥിരമായി നിലനിര്‍ത്തുന്നു: ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ട്

ഓപ്പണ്‍സിഗ്‌നല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ജിയോ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍, എഫ്ഡബ്‌ള്യുഎ സേവനങ്ങളില്‍ സ്ഥിരമായ അനുഭവം ലഭിക്കുന്നു

ജിയോയുടെ 5ജി എഫ്ഡബ്‌ള്യുഎ (ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ്) സേവനമായ എയര്‍ഫൈബര്‍ 2023-ല്‍ സേവനം ആരംഭിച്ചതുമുതല്‍ സേവന ഗുണനിലവാരം സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ട്. ഇന്ത്യയിലെ നെറ്റ്വര്‍ക് കവറേജ് കുറഞ്ഞ പ്രദേശങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ വിപുലീകരിക്കലാണ് ജിയോ ലക്ഷ്യമിടുന്നത്. ഓപ്പണ്‍സിഗ്‌നല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ജിയോ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍, എഫ്ഡബ്‌ള്യുഎ സേവനങ്ങളില്‍ സ്ഥിരമായ അനുഭവം ലഭിക്കുന്നു.

ടിയര്‍ II പട്ടണങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റിന്റെ ആവശ്യം ഉയര്‍ന്നതാണ്, എന്നാല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് ഈ മേഖലകളിലെത്തുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്‌നത്തെ മറികടക്കാനാണ് ജിയോ എയര്‍ഫൈബര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എയര്‍ഫൈബര്‍ അടിസ്ഥാന പ്ലാനില്‍ 599 രൂപക്ക് 30 ദിവസത്തേക്ക് 30 എംബിപിഎസ് ഓഫര്‍ ചെയ്യുന്നുണ്ട്. ഓരോ പ്ലാനിലും ഒരു വൈഫൈ റൂട്ടര്‍ അധിക ചെലവില്ലാതെ ഉള്‍പ്പെടുന്നു. അള്‍ട്രാ ഫാസ്റ്റ് ഇന്റര്‍നെറ്റ് വേഗതയ്ക്ക് ആവശ്യമായ ഔട്ട്ഡോര്‍ യൂണിറ്റിന് 1,000 രൂപ ഇന്‍സ്റ്റലേഷന്‍ ഫീസ് ഉണ്ട്, വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് അത് സൗജന്യമാണ്.

ശരാശരി എയര്‍ഫൈബര്‍ ഉപയോക്താവ് പ്രതിമാസം 400ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ജിയോയുടെ 5ജി സ്റ്റാന്‍ഡ്എലോണ്‍ നെറ്റ്വര്‍ക്ക് ഈ തിരക്ക് നിയന്ത്രിക്കാന്‍,സഹായകമാണ്. ഫിക്‌സഡ് വയര്‍ലെസ് സേവങ്ങളിലൂടെ ഇന്ത്യയിലെ 100 ദശലക്ഷം സ്ഥലങ്ങളെ കണക്ട് ചെയ്യാനാണ് ജിയോ ലക്ഷ്യമിടുന്നത്.

വീഡിയോ സ്ട്രീമിംഗില്‍ നിന്ന് വരുന്ന അധിക ലോഡ് കൈകാര്യം ചെയ്യാനുള്ള കഴിവ് എടുത്തുകാണിച്ചുകൊണ്ട് 15 സ്ട്രീമിംഗ് ആപ്പുകള്‍ ഉള്‍പ്പെടുന്ന ഒരു സ്ട്രീമിംഗ് പ്ലാന്‍ ബ്രോഡ്ബാന്‍ഡ് പാക്കേജുകളില്‍ അടുത്തിടെ അവതരിപ്പിച്ചത് ജിയോയ്ക്ക് അതിന്റെ നെറ്റ്വര്‍ക്ക് ശേഷിയിലുള്ള ആത്മവിശ്വാസമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌