ഇ-കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയുമായി ബന്ധപ്പെട്ട ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ 19ഓളം കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇ-കൊമേഴ്സ് കമ്പനികള്‍ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങള്‍ നിരന്തരം ലംഘിക്കുന്നുവെന്ന പരാതി നിരന്തരം ലഭിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. തങ്ങളുടെ തിരഞ്ഞെടുത്ത വില്പനക്കാരെ മുന്‍നിര്‍ത്തി ഇത്തരം വന്‍കിട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വില കുറച്ച് വിപണി പിടിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ അടുത്തിടെ ചെറുകിട വ്യാപാരികളുടെ സംഘടന രംഗത്തു വന്നിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ വരവോടെ ഉണ്ടായ തൊഴില്‍സാധ്യതയേക്കാള്‍ കൂടുതല്‍ തൊഴില്‍നഷ്ടം ചെറുകിട വ്യാപാര മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
നീക്കത്തിന് കാരണം എ.ഐ.സി.പി.ഡി.എഫ് ഈ ഒരവസ്ഥയില്‍ രാജ്യത്ത് ചില്ലറ വില്പന മേഖലയ്ക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ വില നിലവാരത്തിനൊത്ത് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നും എത്രയും വേഗം നടപടി എടുക്കണമെന്നും ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ (എ.ഐ.സി.പി.ഡി.എഫ്) കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ നിര്‍ദേശിച്ചു.

