വനിതാ ഡെലിവറി പങ്കാളികള്‍ക്ക് യൂണിഫോമായി കുര്‍ത്ത ഉപയോഗിക്കാന്‍ അവസരമൊരുക്കി ഭക്ഷണ വിതരണ സേവന കമ്പനിയായ സൊമാറ്റോ. സൊമാറ്റോ ടീ-ഷര്‍ട്ടുകള്‍ക്ക് പകരം കുര്‍ത്തകള്‍ ധരിക്കാനുള്ള ഓപ്ഷന്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ടീ-ഷര്‍ട്ടുകള്‍ ധരിക്കുന്നത് കംഫര്‍ട്ടബിളല്ലെന്ന് നിരവധി വനിതാ ജീവനക്കാര്‍ കമ്പനിയെ അറിയിച്ചിരുന്നു. ഇതിന് പരിഹാരമായാണ് കമ്പനി ചുവന്ന കുര്‍ത്തകള്‍ കൊണ്ടുവന്നിരിക്കുന്നത്. കമ്പനി ലോഗോയും കുര്‍ത്തകളില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ടീ ഷര്‍ട്ടുകളിലേത് പോലെ വലിയ അക്ഷരങ്ങളിലല്ല ലോഗോ പ്രിന്റ് ചെയ്തിരിക്കുന്നത്.
ടീ-ഷര്‍ട്ടുകള്‍ ധരിക്കുന്നത് കംഫര്‍ട്ടബിളല്ലെന്ന് നിരവധി വനിതാ ജീവനക്കാര്‍ കമ്പനിയെ അറിയിച്ചിരുന്നു. ഇതിന് പരിഹാരമായാണ് കമ്പനി ചുവന്ന കുര്‍ത്തകള്‍ കൊണ്ടുവന്നിരിക്കുന്നത്
വനിതാ ഡെലിവറി പങ്കാളികള്‍ കുര്‍ത്ത ധരിച്ച് പ്രത്യക്ഷപ്പെടുന്ന വീഡിയോ ലിങ്ക്ഡ്ഇന്നിലെ പോസ്റ്റില്‍ സൊമാറ്റോ നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് ആയിരക്കണക്കിന് ലൈക്കുകളും പോസിറ്റീവ് പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചു. കമ്പനിയുടെ നടപടിയെ നിരവധി ആളുകള്‍ അഭിനന്ദിച്ചു.

