റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. പണപ്പെരുപ്പത്തിലെ സമ്മര്‍ദം, ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ആഭ്യന്തരതലത്തിലെ വളര്‍ച്ചാസധ്യതകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് ആര്‍ബിഐ സമിതി നിരക്കില്‍ മാറ്റം വരുത്താതിരുന്നത്.
ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള രണ്ടാമത്തെ ധനനയയോഗമാണിത്. ധനനയസമിതിയിലേക്ക് പുറത്ത് നിന്ന് പുതിയ മൂന്നംഗങ്ങളെ നിയമിച്ച ശേഷമുള്ള ആദ്യയോഗമാണിതെന്ന പ്രത്യേകതയുമുണ്ട്.
ഉപഭോക്തൃവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ നാല് ശതമാനത്തിനുള്ളിലാണ്. ആര്‍ബിഐയുടെ ലക്ഷ്യ പരിധിക്ക് ഉള്ളിലാണ് ഇതെങ്കിലും ഭക്ഷ്യപണപ്പെരുപ്പം 5.65 ശതമാനമെന്ന നിലയില്‍ തുടരുകയാണ്. തുടര്‍ച്ചയായി ഇത് ഒമ്പതാം തവണയാണ് പലിശനിരക്ക് 6.5 ശതമാനമായി പലിശനിരക്ക് നിലനിര്‍ത്തുന്നത്.

