ഏലം വില ഉയരത്തിലേക്ക്. രണ്ടര വര്‍ഷത്തിനിടെ ആദ്യമായി ഏലം വില 2000 രൂപ കടന്നു. സ്പൈസസ് ബോര്‍ഡിന്റെ ഇ-ലേലത്തില്‍ 2254.34 രൂപ വരെയാണ് ഒരു കിലോ ഏലത്തിന് ലഭിച്ചത്. എന്നാല്‍ പിന്നീട് നടന്ന ലേലത്തില്‍ ഇത് 2890 വരെ എത്തി. 2021 ഡിസംബറിന് ശേഷമുള്ള ഏറ്റവും മികച്ച വിലയാണ്. 2022 ജൂണില്‍ റെക്കോഡ് വിലയിടിവ് സംഭവിച്ച് 718 ലേക്ക് ഏലം വില വീണിരുന്നു.
കഴിഞ്ഞ രണ്ടു മാസമായി ഏലം കര്‍ഷകര്‍ക്ക് ആശ്വാസമായി വില വീണ്ടും ഉയരുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഉല്‍പ്പാദനം വന്‍തോതില്‍ ഇടിഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണം. മഴക്കുറവാണ് ഏല കൃഷിക്ക് തിരിച്ചടിയായിരിക്കുന്നത്. 2020 ജനുവരിയില്‍ രേഖപ്പെടുത്തിയ 7000 രൂപയാണ് ഏലത്തിന്റെ സര്‍വകാല റെക്കോഡ് വില. നിലവിലെ സാഹചര്യത്തില്‍ ഏലം വില കൂടുതല്‍ ഉയരാനാണ് സാധ്യത.

