മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഏല്‍ക്കാതെ സിഎംആര്‍എല്‍ ഓഹരി. വീണയുമായും വീണയുടെ കമ്പനി എക്സാലോജിക്കുമായും ബന്ധപ്പെട്ട വിവാദം കേരളത്തില്‍ കൊഴുത്തുനില്‍ക്കുകയാണ്. വീണയ്ക്കും കമ്പനിക്കും സിഎംആര്‍എല്‍ മാസപ്പടിയിനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്.
ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഡെല്‍ഹി ബെഞ്ചായിരുന്നു ഇത് ശരിവെച്ചത്. എന്നാല്‍ ബുധനാഴ്ച്ച 5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 225.8 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച സിഎംആര്‍എല്‍, വ്യാഴാഴ്ച്ച നേട്ടം കൊയ്തു. 232 രൂപ വരെ ഓഹരിയെത്തി. വ്യാപാരം അവാസനിപ്പിക്കുന്ന വേളയില്‍ 226 രൂപ റേഞ്ചിലാണ് സിഎംആര്‍എലിന്റെ ഓഹരി വില.

