രാജ്യത്തെ വിവിധ റൂട്ടുകളിലായി 10 പുതിയ ട്രെയിനുകള്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ഇതോടെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 51 ല്‍ എത്തും. 45 റൂട്ടുകളിലാണ് ഇതോടെ വന്ദേഭാരത് സര്‍വീസ് നടത്തുക.
2019 ഫെബ്രുവരി 18 നാണ് ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി മോദി ഫ്ളാഗ് ഓഫ് ചെയ്തിരുന്നത്. അഞ്ച് വര്‍ഷം തികയുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും തിളക്കമുള്ള ട്രെയിന്‍ സര്‍വീസായി ഇവ മാറിയിരിക്കുന്നു. ആകെയുള്ള 51 ട്രെയിനുകളില്‍ 10 ട്രെയിനുകളുടെ ലക്ഷ്യകേന്ദ്രം ഡെല്‍ഹിയാണ്. ദക്ഷിണേന്ത്യയില്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍.
ലക്‌നൗ-ഡെറാഡൂണ്‍ വന്ദേ ഭാരതിനൊപ്പം പട്‌ന-ലക്‌നൗ, ന്യൂ ജല്‍പായ്ഗുരി-പട്ന, പുരി-വിശാഖപട്ടണം, കലബുറഗി-ബെംഗളൂരു, റാഞ്ചി-വാരണാസി, ഖജുരാഹോ-ഡല്‍ഹി എന്നിവയാണ് പ്രധാനമന്ത്രി പുതിയതായി ഉദ്ഘാടനം ചെയ്യുന്ന ട്രെയിനുകള്‍. അഹമ്മദാബാദ്-മുംബൈ, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു-ചെന്നൈ റൂട്ടുകളില്‍ രണ്ടാം സെറ്റ് വന്ദേ ഭാരത് ട്രെയിനുകളും ഇതോടൊപ്പം ഉല്‍ഘാടനം ചെയ്യും.
കേരളത്തിനും ഇതില്‍ നേട്ടമുണ്ട്. തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് ട്രെയിന്‍ മംഗലാപുരം വരെ നീട്ടും
ഇത് കൂടാതെ, നിലവിലുള്ള നാല് വന്ദേ ഭാരത് ട്രെയിനുകളുടെ റൂട്ടും നീട്ടും. കേരളത്തിനും ഇതില്‍ നേട്ടമുണ്ട്. തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് ട്രെയിന്‍ മംഗലാപുരം വരെ നീട്ടും. അഹമ്മദാബാദ്-ജാംനഗര്‍ വന്ദേ ഭാരത് ദ്വാരക വരെ നീട്ടി; അജ്മീര്‍-ഡല്‍ഹി ട്രെയിന്‍ ചണ്ഡീഗഡ് വരെ; പ്രയാഗ്രാജ് വരെയാണ് ഗോരഖ്പൂര്‍-ലക്‌നൗ ട്രെയിന്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

