Connect with us

Hi, what are you looking for?

News

കൊച്ചിന്‍ ഷിപ്പ്യാര്‍ഡും എസ്എഫ്ഒ ടെക്നോളജീസും ധാരണപത്രത്തില്‍ ഒപ്പുവച്ചു

രാജ്യത്തെ കപ്പല്‍ വ്യവസായത്തിന് മുതല്‍ക്കൂട്ടാകുന്ന ഒപ്റ്റോ-ഇലക്ട്രോണിക് സൊല്യൂഷന്‍സ് വികസിപ്പിക്കുന്നതിന് വേണ്ടിയാണു കൊച്ചിന്‍ ഷിപ്പ്യാര്‍ഡും എസ്എഫ്ഒ ടെക്നോളജീസും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്

കപ്പല്‍ വ്യവസായ രംഗത്ത് കൂടുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡും എസ്എഫ്ഒ ടെക്നോളജീസും ധാരണപത്രത്തില്‍ ഒപ്പുവച്ചു. രാജ്യത്തെ കപ്പല്‍ വ്യവസായത്തിന് മുതല്‍ക്കൂട്ടാകുന്ന ഒപ്റ്റോ-ഇലക്ട്രോണിക് സൊല്യൂഷന്‍സ് വികസിപ്പിക്കുന്നതിന് വേണ്ടിയാണു കൊച്ചിന്‍ ഷിപ്പ്യാര്‍ഡും എസ്എഫ്ഒ ടെക്നോളജീസും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ഒപ്റ്റോ-ഇലക്ട്രോണിക്സില്‍ മുന്‍നിരയിലുള്ള എസ്എഫ്ഒ ടെക്നോളജീസിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ഇന്ത്യയുടെ സമുദ്രമേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന പുതുമകള്‍ കൊണ്ടുവരാന്‍ ഈ സഹകരണം വഴി സാധിക്കുമെന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സി.ജി.എം ദീപു സുരേന്ദ്രന്‍ പറഞ്ഞു. നെസ്റ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും എംഡിയുമായ എന്‍. ജഹാംഗീര്‍ അഭിപ്രായപ്പെട്ടത് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പുതിയ കുതിപ്പിലേക്ക് ഷിപ്പ്യാര്‍ഡിനെ കൂട്ടുകെട്ടിന് സാധിക്കും എന്നുമാണ്.

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഎസ്എല്ലിന്റെ പ്രധാന കപ്പല്‍ നിര്‍മ്മാണ കേന്ദ്രം കൊച്ചിയിലാണ്. കൂടാതെ മുംബൈ, കൊല്‍ക്കത്ത, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളില്‍ മൂന്ന് ചെറിയ കപ്പല്‍ നന്നാക്കല്‍ യൂണിറ്റുകളും സിഎസ്എല്ലിനുണ്ട്. ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വലിയ കപ്പലുകളുടെ നിര്‍മ്മാണം നടത്തുന്നതിനുമാണ് കൊച്ചിയിലെ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്