കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ‘ഹഡില്‍ ഗ്ലോബല്‍ 2024’ കോവളം ലീല റാവിസില്‍ നവംബര്‍ 28 മുതല്‍ 30 വരെ നടക്കും. രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ എന്ന പെരുമയോടെ സംഘടിക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
പ്രദര്‍ശന മേള, വട്ടമേശ സമ്മേളനങ്ങള്‍, നിക്ഷേപക സംഗമങ്ങള്‍, ശില്പശാലകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍ എന്നിവയ്ക്ക് പുറമേ സംസ്‌കാരിക പരിപാടികളും ഇക്കുറി ഫെസ്റ്റിവലിലുണ്ടാകും. HUDDLEASH എന്ന കൂപ്പണ്‍ കോഡ് ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ഫീസില്‍ 30% ഇളവ് നേടാം. രജിസ്‌ട്രേഷന് https://huddleglobal.co.in/ സന്ദര്‍ശിക്കണം.

