ഒരു ബില്യണ്‍ ഡോളറിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങി പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വിശാല്‍ മെഗാ മാര്‍ട്ട്. 5 ബില്യണ്‍ ഡോളര്‍ മൂല്യമാണ് കമ്പനിക്ക് കണക്കാക്കിയിരിക്കുന്നത്. ഐപിഒയ്ക്കായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളെ ക്ഷണിച്ചു. വര്ഷാവസാനത്തേക്കായിരിക്കും ഐപിഒ വരികയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
വിശാല്‍ മെഗാ മാര്‍ട്ടില്‍ ഭൂരിഭാഗം ഓഹരികളുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ പാര്‍ട്ണേഴ്സ് ഗ്രൂപ്പും ഇന്ത്യയിലെ കേദാര ക്യാപിറ്റലും ഇതിനോടനുബന്ധിച്ച് ഓഹരികള്‍ വില്‍ക്കും. രണ്ട് സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങള്‍ക്കും വിശാല്‍ മെഗാ മാര്‍ട്ടില്‍ എത്ര ശതമാനം ഓഹരികളുണ്ടെന്നും എത്ര ഓഹരികള്‍ വില്‍ക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.
560 സ്റ്റോറുകളാണ് വിശാല്‍ മെഗാമാര്‍ട്ടിന് ഇന്ത്യയിലുടനീളം ഉള്ളത്. പ്രധാനമായും ചെറിയ നഗരങ്ങളിലാണ് സ്റ്റോറുകള്‍. വസ്ത്രങ്ങളും പലചരക്ക് സാധനങ്ങളുമാണ് ഇവിടെ വില്‍ക്കുന്നത്. റിലയന്‍സിന്റെ സ്മാര്‍ട്ട് ബസാര്‍, ടാറ്റ ഗ്രൂപ്പിന്റെ ട്രെന്റ്, അവന്യൂ സൂപ്പര്‍മാര്‍ട്ട് എന്നിവയുമായാണ് വിശാലിന്റെ മല്‍സരം.
ഐപിഒയ്ക്കായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളെ ക്ഷണിച്ചു. വര്ഷാവസാനത്തേക്കായിരിക്കും ഐപിഒ വരികയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു
2023 മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിശാല്‍ മെഗാ മാര്‍ട്ടിന്റെ വരുമാനം 36 ശതമാനം ഉയര്‍ന്ന് 75.9 ബില്യണ്‍ രൂപ (917 മില്യണ്‍ ഡോളര്‍) എത്തിയിരുന്നു. അറ്റാദായം 60 ശതമാനം ഉയര്‍ന്ന് 3.2 ബില്യണ്‍ രൂപയായി. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം 2033-ഓടെ ഇന്ത്യയുടെ റീട്ടെയില്‍ വിപണി ഇപ്പോഴത്തെ 840 ബില്യണ്‍ ഡോളറില്‍ നിന്ന് 2 ട്രില്യണ്‍ ഡോളറിലേക്ക് വളരും.

