Connect with us

Hi, what are you looking for?

News

റിലയന്‍സിന്റെ ബ്യൂട്ടി ബ്രാന്‍ഡായ ടിറ യുടെ ടിറ ടൂള്‍സ് വിപണിയിലെത്തി

ബ്യൂട്ടി ആക്സസറീസ് മേഖലയിലേക്കും റിലയന്‍സ് റീട്ടെയ്ല്‍; ടിറ ടൂള്‍സ് ലോഞ്ച് ചെയ്തു

ബ്യൂട്ടി ആക്സസറീസ് രംഗത്തേക്കും കാലെടുത്തുവച്ച് റിലയന്‍സ്. റിലയന്‍സ് റീട്ടെയ്ലിന്റെ ഭാഗമായ ടിറ ബ്യൂട്ടി, ടിറ ടൂള്‍സ് എന്ന സ്വന്തം ലേബല്‍ അവതരിപ്പിച്ചു. പുതുതലമുറ ഉപഭോക്താക്കളുടെ വ്യത്യസ്തങ്ങളായ സൗന്ദര്യ പരിചരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പ്രീമിയം, ക്യൂറേറ്റഡ് ബ്യൂട്ടി ആക്സസറികളുടെ നിരയായ ‘ടിറ ടൂള്‍സ്’ അവതരിപ്പിച്ചിരിക്കുന്നത്. സൗന്ദര്യ പരിപാലനം അനായാസമായി ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ നിരയാണ് ‘ടിറ ടൂള്‍സ്’.

സൗന്ദര്യ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സജ്ജീകരിച്ചിരിക്കുന്ന, സൂക്ഷ്മമായി രൂപകല്പന ചെയ്ത സൗന്ദര്യ പരിചരണ ആക്സസറികളുടെ ഒരു വലിയ നിരതന്നെയാണ് ടിറ ടൂള്‍സ് വിപണിയിലെത്തിക്കുന്നത്. പ്രോ മേക്കപ്പ് ബ്രഷുകള്‍ മുതല്‍ ഫേഷ്യല്‍ റോളറുകളും ബ്യൂട്ടി സ്പോഞ്ചുകളും വരെ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന സൗന്ദര്യ പരിചരണ വസ്തുക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഉന്നതമായ ഗുണനിലവാരം ഉറപ്പു നല്‍കുന്നവയാണ് ഈ ഉല്‍പ്പന്നങ്ങളെന്ന് കമ്പനി വ്യക്തമാക്കി

ടിറ ടൂള്‍സില്‍ ഉള്‍പ്പെടുന്ന പ്രോ ആര്‍ട്ടിസ്ട്രി കിറ്റുകള്‍ ഏറെ ശ്രദ്ധേയമാണ്. പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെയും സൗന്ദര്യ പ്രേമികളുടെയും സൗന്ദര്യ സംരക്ഷണ, പരിചരണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ കിറ്റുകള്‍ സഹായകമാണ്. യഥാര്‍ത്ഥ ജേഡ്, ക്വാര്‍ട്‌സ് മെറ്റിരിയലുകള്‍ കൊണ്ട് നിര്‍മിച്ച ഫേഷ്യല്‍ റോളറുകളും ഗുവാ ഷാ ടൂളുകളും ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്.നൈതിക മാനദണ്ഡങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ‘ടിറ ടൂള്‍സ്’.

എല്ലാ ഉല്‍പ്പന്നങ്ങളും പൂര്‍ണമായും സസ്യനിര്‍മിതമാണ്, മൃഗങ്ങളോട് ഒരു ക്രൂരതയും ഇല്ലെന്ന് ഉറപ്പാക്കിയാണ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്. വളരെ സെന്‍സിറ്റീവ് ആയ ചര്‍മ്മ തരങ്ങള്‍ക്ക് പോലും അനുയോജ്യമായ രീതിയിലാണ് ‘ടിറ ടൂള്‍സ്’ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. 2023 ഏപ്രിലിലാണ് റിലയന്‍സ് റീട്ടെയ്ല്‍ ടിറ എന്ന ബ്യൂട്ടി റീട്ടെയ്ല്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like