കുതിച്ചു ചാട്ടത്തിനു വിരാമമിട്ട് സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയുമാണ് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. രാജ്യാന്തര തലത്തിലെ ഇടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,085 രൂപയും പവന് 56,680 രൂപയുമാണ് നിലവിലെ വില.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 110 രൂപ കുറഞ്ഞ് ഗ്രാമിന് 5,840 രൂപയായി മാറി. ഈ മാസം ഒന്നിന് 59,080 രൂപ വരെ എത്തിയിരുന്നു സ്വര്‍ണ വില. എന്നാല്‍ എപ്പോഴത്തെയും പോലെ, പിന്നീട് വില കുറയാന്‍ തുടങ്ങി. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജയവും സ്വര്‍ണത്തെ സ്വാധീനിച്ചതാണ് വിലക്കുറവിനുള്ള കാരണം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,617 ഡോളറിലേക്ക് വീണു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഇടിയുന്നതാണ് രാജ്യാന്തര തലത്തിലെയും പ്രത്യേകത. വരും ദിവസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് 61,353 രൂപ മുടക്കേണ്ടി വരും.

