Connect with us

Hi, what are you looking for?

News

സെഞ്ച്വറി അടിച്ച് ഉള്ളി; വില മേലോട്ട് തന്നെ

കിലോയ്ക്ക് 40 മുതല്‍ 60 വരെ ഉണ്ടായിരുന്ന വില ഒറ്റക്കുതിപ്പിന് 70 മുതല്‍ 80 രൂപ വരെ എത്തുകയായിരുന്നു

രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. മൊത്തവിപണിയില്‍ കിലോയ്ക്ക് 40 മുതല്‍ 60 വരെ ഉണ്ടായിരുന്ന വില ഒറ്റക്കുതിപ്പിന് 70 മുതല്‍ 80 രൂപ വരെ എത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പെയ്ത കനത്ത മഴയാണ് നിലവിലെ വില വര്‍ധനയ്ക്ക് കാരണം. മഴയില്‍ 21,000 ഹെക്ടറില്‍ സവാള കൃഷി നശിച്ചിരുന്നു.

തിരുവനന്തപുരത്ത് സവാള മൊത്തവിപണിയില്‍ കിലോയ്ക്ക് 65 രൂപയ്ക്കും ചില്ലറ വിപണിയില്‍ 90 രൂപയ്ക്കുമാണ് വ്യാപാരം. നാല് ദിവസത്തിനുള്ളില്‍ ഉള്ളി വില 21 ശതമാനമാണ് ഉയര്‍ന്നത്. അഞ്ച് വര്‍ഷത്തെ ഏറ്റവും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

മഹാരാഷ്ട്രയില്‍നിന്നുള്ള സവാള വരവ് കുറഞ്ഞതാണ് നിലവിലെ വിലവര്‍ധനയ്ക്ക് കാരണം. ബെംഗളൂരുവില്‍ നിന്നെത്തുന്ന സവാള ഒന്നര കിലോയ്ക്ക് 100 രൂപയാണ് വില. കേരളത്തിനു പുറമെ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും വില കുതിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സവാള മാര്‍ക്കറ്റായ നാസിക്കിലെ ലസല്‍ഗാവില്‍ ക്വിന്റലിന് 6200 രൂപ വരെയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്